ad
Deshabhimani

print edition മകരവിളക്ക്‌ ; ഒരുക്കങ്ങൾ 
അവസാനഘട്ടത്തിലേക്ക്‌

makaravilakku
avatar
ജിതിൻ ബാബു

Published on Jan 06, 2026, 03:15 AM | 1 min read


ശബരിമല

മകരവിളക്ക് ഉത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ ദ്രുതഗതിയിലാക്കി വിവിധ വകുപ്പുകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ്‌ മുന്നൊരുക്കങ്ങൾ. ശുചീകരണത്തിനായി ദേവസ്വം ബോർഡിൽനിന്ന്‌ 500ഓളം പേരെ നിയോഗിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളെ കൂടാതെയാണിത്‌. മകരവിളക്കിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ തീർഥാടകരുടെ എണ്ണം 5,38,000 കടന്നു. തിങ്കളാഴ്ച 77,887 തീർഥാടകർ ദർശനം നടത്തി. ദിവസം ശരാശരി ഒരു ലക്ഷത്തിലേറെ തീർഥാടകർ എത്തുമ്പോഴും മകരവിളക്ക്‌ തീർഥാടനം പരാതിരഹിതമായി മുന്നേറുകയാണ്‌.


മകരവിളക്ക്‌ ദിവസത്തോടനുബന്ധിച്ച്‌ അപ്പം, അരവണ വിതരണത്തിന്‌ നിയന്ത്രണമുണ്ടാകില്ലെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ ഒ ജി ബിജു പറഞ്ഞു. 15 ലക്ഷത്തോളം ടിൻ അരവണ സ്‌റ്റോക്കുണ്ട്‌. ദിവസം മൂന്ന്‌ ലക്ഷം ടിൻ അരവണ ഉണ്ടാക്കുന്നുമുണ്ട്‌.


വൈദ്യൂതി, ആരോഗ്യസംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കും. നിലവിലെ 12 ആംബുലൻസുകൾ കൂടാതെ 27 എണ്ണം കൂടി സജ്ജമാക്കും. തിരക്ക് നിയന്ത്രിക്കാൻ മകരവിളക്കിനോടനുബന്ധിച്ച്‌ കൂടുതൽ പൊലീസ്‌ സന്നാഹമുണ്ടാകും. പമ്പയിലേക്ക് സർവീസിനായി 900 കെഎസ്‌ആർടിസി ബസുകൾ സജ്ജമാക്കിയിട്ടുണ്ട്‌. ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home