ad
Deshabhimani

print edition തിരക്ക്‌ നിയന്ത്രണവിധേയം; 
കാനനപാതകളും സജീവം

sabarimala
avatar
സി ജെ ഹരികുമാർ

Published on Nov 22, 2025, 02:15 AM | 1 min read


ശബരിമല

ശബരിമലയിൽ വെള്ളിയാഴ്‌ച തിരക്ക്‌ കുറവായിരുന്നെങ്കിലും കാനനപാതയിലൂടെ എത്തുന്ന തീർഥാടകരുടെ എണ്ണം ഉയർന്നു. ഇതിൽ പുല്ലുമേട്‌ സത്രം പാതയിലൂടെയാണ്‌ കൂടുതൽ പേർ എത്തുന്നത്‌. 1246 പേർ വ്യാഴവും 1040 പേർ വെള്ളിയാഴ്‌ചയും എത്തി. വണ്ടിപ്പെരിയാറിൽ സ്‌പോട്ട്‌ ബുക്കിങ് സംവിധാനമുള്ളതാണ്‌ ഇ‍ൗ പാത കൂടുതൽപേർ തെരഞ്ഞെടുക്കാൻ കാരണം. രാവിലെ 7.30 മുതലാണ്‌ തീർഥാടകരെ കടത്തിവിടുന്നത്‌. പകൽ ഒന്നു വരെയാണ്‌ പ്രവേശനം. ഇവർ സന്നിധാനത്ത്‌ എത്തിയെന്ന്‌ എണ്ണമെടുത്ത്‌ ഉറപ്പുവരുത്തും.


അഴുത – മുക്കുഴി – പമ്പ വഴി ആകെ 1211 തീർഥാടകരാണ്‌ എത്തിയത്‌. 4443 തീർഥാടകരാണ്‌ കാനന പാതയിലൂടെ ഇതുവരെ എത്തിയത്‌. വന്യമൃഗങ്ങൾ റോഡിൽ ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിടുന്നത്. വനംവകുപ്പിന്റെ സായുധസംഘം സുരക്ഷയ്‌ക്കുണ്ട്‌. വന്യമൃഗ സാന്നിധ്യമുണ്ടായെങ്കിൽ മുന്നറിയിപ്പ് നൽകാനും അടിയന്തര വൈദ്യസഹായം നൽകാനും സംവിധാനമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home