Deshabhimani

print edition ആർഎസ്‌എസ്‌ അജൻഡയ്‌ക്ക്‌ കൂട്ടായി മുഖ്യമന്ത്രി

satheesan silence
avatar
റഷീദ്‌ ആനപ്പുറം

Published on Nov 05, 2026, 01:30 AM | 1 min read

തിരുവനന്തപുരം : ആർഎസ്‌എസ്‌ അജൻഡക്ക്‌ വീണ്ടും പച്ചക്കൊടിവീശി മുഖ്യമന്ത്രി. പിഎസ്‌സിക്കെതിരെ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്‌ട്രപതിക്ക്‌ നൽകിയ ശുപാർശയിൽ മുഖ്യമന്ത്രിയുടെ മൃദുഭാഷയും കാലടി സംസ്‌കൃത സർവകലാശാല വിസിയുടെ വിദ്യാർഥിവിരുദ്ധ നടപടിയെ ന്യായീകരിച്ചതും ആർഎസ്‌എസ്‌–യുഡിഎഫ്‌ ഡീലിന്റെ ആഴം വ്യക്തമാക്കുന്നു. പിഎസ്‌സിക്കെതിരായ ശുപാർശയിൽ നടപടിക്രമം തെറ്റിച്ചു എന്നുമാത്രമാണ്‌ ഗവർണറുടെ നടപടിയിൽ കണ്ട ഏകകുറ്റം. ഇതിലെ ആർഎസ്‌എസ്‌ അജണ്ട കണ്ടില്ല.

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ ആർലേക്കർ രാഷ്‌ട്രപതിക്ക്‌ ശുപാർശ അയച്ചിട്ട്‌ ആഴ്‌ചകളായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തിന്‌ അനുമതിയും നൽകിയില്ല.


വാർത്താസമ്മേളനത്തിൽ ഒളിച്ചുകളി തുടർന്നു. ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ പ്രകാരം പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടുന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് അനൗചിത്യമാണെന്നുപറഞ്ഞ്‌ പതിവുപോലെ പിഎസ്‌സിയെ പ്രതിക്കൂട്ടിലാക്കാൻ ആവേശം കാട്ടി.

സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾക്കെതിരായി ആർഎസ്‌എസ്‌ നോമിനിയായ വി സി നൽകിയ കള്ളപരാതി ശരിവച്ചു. ശവസംസ്‌കാരം നടത്തിയതിനല്ല സിന്‍ഡിക്കേറ്റ് യോഗത്തില്‍ കടന്ന് വിസിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചതിനാണത്രേ സസ്‌പെൻഷൻ.


യുഡിഎഫ്‌ സർക്കാർ സത്യപ്രതിഞ്ജയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു തുടങ്ങിയതാണ്‌ കാവിവൽക്കരണം. പിഎം ശ്രീ, വഖഫ്‌ നിയമ ഭേദഗതി, സർവകശാലയിൽ ആർഎസ്‌സുകാരെ കുടിയിരുത്തൽ, അഡ്വക്കറ്റ്‌ ജനറൽ നിയമനം തുടങ്ങിയവയിൽ ആർഎസ്‌എസിനു കീഴടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

03

print edition കാലടി സർവകലാശാല: വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി 
ഇന്ന്‌ പരിഗണിക്കും
v d satheesan

05

print edition കമീഷൻ രാജ്‌ 
പിടിക്കപ്പെട്ടപ്പോൾ കള്ളം പറഞ്ഞ്‌ മുഖ്യമന്ത്രി
deshabhimani section

Recommended

Deshabhimani
Home