ad
Deshabhimani

സ്‌ത്രീകളെ വിവസ്‌ത്രരാക്കി കവർച്ച: ഏഴാം പ്രതി ഒളിവിൽത്തന്നെ

Police

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 22, 2026, 08:19 AM | 1 min read

കൊച്ചി : പാലാരിവട്ടത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഇതിനായി പാലാരിവട്ടം പൊലീസ്‌ അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കും. സംഭവം നടന്ന്‌ നാല്‌ ദിവസമായിട്ടും ക്വട്ടേഷന്‍ സംഘത്തിലുൾപ്പെട്ട ഒരാളെ കണ്ടെത്താനായിട്ടില്ല.


മൂന്ന് മലയാളികളും മൂന്ന് ഉത്തരേന്ത്യക്കാരും ആണ് ഇതുവരെ അറസ്റ്റിലായത്. ഒളിവിൽ തുടരുന്നയാൾ മലയാളിയാണെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. കോടതി അനുമതി ലഭിച്ചശേഷം പ്രതികളുമായി പൊലീസ് അടുത്തദിവസം തിരിച്ചറിയല്‍ പരേഡ് നടത്തും. പിടിയിലായ പ്രതികളില്‍നിന്ന് ഏകദേശം 3,05,000 രൂപ വിലവരുന്ന 10 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട 1,20,000 രൂപയില്‍ കുറച്ച് പണവും വീണ്ടെടുത്തു. സ്വര്‍ണാഭരണങ്ങളും പ്രതികള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്താനുണ്ട്.


പാലാരിവട്ടം സംസ്‌കാര ജങ്‌ഷനുസമീപം വ്യാഴം പുലര്‍ച്ചെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ച വാടകവീട്ടില്‍ അതിക്രമിച്ചുകയറി പണവും മൊബൈല്‍ഫോണുകളും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അക്രമികള്‍ സ്ത്രീകളുടെ വസ്ത്രം ബലമായി അഴിച്ച് സ്വര്‍ണമാലയും കമ്മലും മോഷ്ടിച്ചിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home