ad
Deshabhimani

റൊണാൾഡീന്യോ ചൊവ്വാഴ്ച രാവിലെ എട്ടിന്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തും

RONALDINHo
avatar
സ്വന്തം ലേഖകൻ

Published on Sep 21, 2026, 11:11 PM | 1 min read

കൊച്ചി: പുൽമൈതാനങ്ങളെ തീപിടിപ്പിച്ച പഴയകാല താരങ്ങൾ കൊച്ചിയുടെ മണ്ണിലിറങ്ങി. സാംബ താള ലഹരിയിലലിഞ്ഞ ആരാധകർ മുൻകാല ബ്രസീൽ താരങ്ങളെ നെഞ്ചോടുചേർത്തു. "റിട്ടേൺ ഓഫ് ദ ടൈറ്റൻസ്' എന്നപേരിൽ ബുധൻ രാത്രി 7.30ന്‌ കലൂർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫുട്‌ബോൾ മത്സരത്തിനായാണ്‌ താരങ്ങൾ എത്തിയത്‌. സുവർണതാരങ്ങളായ റൊണാൾഡീന്യോയും റിവാൾഡോയും അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്‌സ്, ഇന്ത്യന്‍ ഇതിഹാസം ഐ എം വിജയന്‍ നയിക്കുന്ന ഇന്ത്യൻ ഓൾ സ്റ്റാർസിനെയാണ്‌ നേരിടുന്നത്‌.

12 ബ്രസീൽതാരങ്ങൾക്ക്‌ തിങ്കൾ വൈകിട്ട്‌ കലൂ‍ർ സ്‌റ്റേഡിയത്തിനു സമീപത്തെ വേദിയിൽ സ്വീകരണം നൽകി. എഡ്‌മിൽസൺ, ഡിയോഗാേ ഗിൽ, ജിയോ വാനി, ജൂനിയർ, കമൻഡോസിയ, ഗോമസ്‌, റിക്കാർഡോ ഒലിവേര, ഗുസ്‌താവോ നെറി, സോസ, എലിവെൽട്ടൺ, പ‍ൗലോ സെർജിയ, വിയോള എന്നിവർക്കും ടീം ഒഫീഷ്യൽസിനുമാണ്‌ സ്വീകരണമൊരുക്കിയത്‌. റൊണാൾഡീന്യോ ചൊവ്വാഴ്‌ച രാവിലെ എട്ടിന്‌ കൊച്ചി വിമാനത്താവളത്തിലെത്തും.

മത്സരത്തിന്റെ പ്രചാരണാർഥം തിങ്കൾ വൈകിട്ട് ആലുവയിൽനിന്ന് കലൂർ സ്‌റ്റേഡിയത്തിലേക്ക്‌ ബൈക്ക്‌റാലി നടത്തി. ഗാമൻ സ്പോർട്‌സാണ്‌ സംഘാടകർ. ജോപോൾ അഞ്ചേരി, സി കെ വിനീത്, എൻ പി പ്രദീപ്, കെ ടി ചാക്കോ, മെഹ്‌താബ് ഹൊസൈൻ, അർണബ് മൊണ്ടാൽ തുടങ്ങിയ താരങ്ങളും ഇന്ത്യൻ ഓൾ സ്റ്റാർസിനായി ബൂട്ടണിയും. 2022 ഖത്തർ ലോകകപ്പ്‌ ക്വാർട്ടർ ഫൈനലിലെ ബ്രസീൽ ടീമിന്റെ തോൽവി താങ്ങാനാകാതെ കുഴഞ്ഞുവീണ് ചലനശേഷി നഷ്ടപ്പെട്ട തൃക്കാക്കര സ്വദേശി കെ പി അക്ഷയ്‌ക്ക് ഇതിഹാസതാരങ്ങളെ കാണാൻ അവസരമൊരുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home