ad
Deshabhimani

ലൊക്കേഷൻ ഡാറ്റാ ലംഘനം: ഗൂഗിളിന് 403 ദശലക്ഷം യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

google
വെബ് ഡെസ്ക്

Published on Sep 21, 2026, 10:07 PM | 1 min read

കലിഫോർണിയ: ‌ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ അനുചിതമായി ഉപയോഗിച്ചതിന് ഗൂഗിളിന് 403 ദശലക്ഷം യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. ഉപഭോക്തൃ സംഘടനകൾ പരാതി നൽകി എട്ട് വർഷത്തിന് ശേഷമാണ് നടപടി.


യൂറോപ്യൻ യൂണിയന്റെ 'ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ'(ജിഡിപിആർ) ഗൂഗിൾ ലംഘിച്ചതായി ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) പറഞ്ഞു. 2018 മെയ് മുതൽ 2020 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഡാറ്റാ ലംഘനങ്ങൾ നടന്നതായി കണ്ടെത്തിയത്.


വെബ്സൈറ്റ്, ആപ്ലിക്കേഷൻ പ്രവർത്തനങ്ങൾ, ലൊക്കേഷൻ ​ഹിസ്റ്ററി തുടങ്ങിയവയിൽ ഡാറ്റാ സുതാര്യത ഉറപ്പാക്കിയില്ലെന്നാണ് കണ്ടെത്തൽ. ഉപയോക്താക്കളുടെ അറിവോ അനുവാദമോ ഇല്ലാതെ പരസ്യങ്ങൾക്ക് വേണ്ടിയാണ് വിവരങ്ങൾ ഉപയോ​ഗിച്ചത്.


പിഴയ്ക്ക് പുറമേ, ആറ് മാസത്തിനുള്ളിൽ ജിഡിപിആർ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാൻ ഗൂഗിളിന് നിർദ്ദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home