ad
Deshabhimani

അറസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തിയോട് കാരണം രേഖാമൂലം അറിയിക്കണം : സുപ്രീം കോടതി

Manipur Violence
വെബ് ഡെസ്ക്

Published on Sep 21, 2026, 11:07 PM | 1 min read

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് വ്യക്തിയോട് കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ് ചന്ദ്രൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.


അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയിൽ വേണം കാരണം അറിയിക്കേണ്ടതെന്നും കാരണങ്ങൾ രേഖാമൂലം നൽകാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.


കു​റ്റ​കൃ​ത്യം എ​ത്ര ഗൗ​ര​വ​മു​ള്ള​താ​യാ​ലും കാ​ര​ണം ബോ​ധ്യ​പ്പെ​ടു​ത്താതെ ആരെയും അറസ്റ്റ് ചെയ്യാൻ പാടില്ല. ഭരണഘടനയുടെ 22 (1)-ാം അനുച്ഛേദ പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം നൽകിയില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകും, സുപ്രീം കോടതി വ്യക്തമാക്കി. അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാതെ ഒരാളെയും കസ്റ്റഡിയിൽ വെക്കാൻ കഴിയില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ എന്തുതന്നെയായാലും പൗരന്റെ അവകാശങ്ങൾ അതീവ പ്രധാനമാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) തുടങ്ങിയ പ്രത്യേക നിയമപ്രകാരമുള്ള അറസ്റ്റുകൾക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home