50 വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ ഇന്റേണ്‍ഷിപ്
ഗവേഷണ പഠനങ്ങള്‍ക്കായി കൈകോര്‍ത്ത് കേരളവും ഹൈദ്രാബാദ് സര്‍വകലാശാലയും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അക്കാദമിക്- ഗവേഷണ നിലവാരം മെച്ചപ്പെടുത്താനും സര്‍വകലാശാലകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും (കെഎസ്എച്ച്ഇസി) ഹൈദ്രാബാദ് സര്‍വകലാശാലയും തമ്മില്‍ ധാരണപത്രം ഒപ്പിട്ടു. സെന്റര്‍ ഓഫ് എക്സലന്‍സായ കേരള നെറ്റ്-വര്‍ക്ക് ഫോര്‍ റിസര്‍ച്ച് സപ്പോര്‍ട്ട് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍ (കെഎന്‍ആര്‍എസ്എച്ച്ഇ) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രി ആര്‍ ബിന്ദുവിന്റ ചേംബറില്‍ നടന്ന ചടങ്ങില്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസ്, രജിസ്‌ട്രാർ ബീനാറാണി, റിസര്‍ച്ച് ഓഫീസര്‍ ഡോ. സുധീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഹൈദ്രാബാദ് സര്‍വകലാശാലയെ പ്രതിനിധാനം ചെയ്‌ത് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എമിനന്‍സ് ഡയറക്ടര്‍ പ്രൊഫ. എം ഘനശ്യാം കൃഷ്ണ, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെല്‍ ഡയറക്ടര്‍ പ്രൊഫ. സമ്രാട്ട് എല്‍ സാബത്ത് എന്നിവര്‍ പങ്കെടുത്തു.
ഹൈദ്രാബാദ് സര്‍വകലാശാലയിലെ അത്യാധുനികമായ ഉന്നതതല ഗവേഷണ സൗകര്യങ്ങള്‍ കേരളത്തിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഇനി ലഭ്യമാകും.
നാലുവര്‍ഷ ബിരുദ പദ്ധതിയില്‍ വിവിധ സര്‍വകലാശാല/കോളേജുകളിലെ 50 വിദ്യാര്‍ഥികള്‍ക്ക് ഹൈദ്രാബാദ് സര്‍വകലാശാലയില്‍ സമ്മര്‍ ഇന്റേണ്‍ഷിപ് അവസരങ്ങള്‍ ലഭിക്കും. കേരളത്തിലെ ഗവേഷണ നിലവാരം ആഗോള മാനദണ്ഡങ്ങളിലേക്ക് ഉയര്‍ത്തുന്നതിനായുള്ള കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലെ നിര്‍ണായകമായ ചുവടുവയ്‌പാണ് സഹകരണമെന്ന് മന്ത്രി പറഞ്ഞു.











0 comments