Deshabhimani

പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടന; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

kerala highcourt new 1
വെബ് ഡെസ്ക്

Published on Nov 12, 2026, 03:33 PM | 1 min read

കൊച്ചി : നിലവിലുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട് പൊലീസ് അസോസിയേഷനുകളെ പുനഃസംഘടിപ്പിക്കാൻ അഡ്ഹോക് സമിതി രൂപീകരിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവും അഡ്ഹോക് കമ്മിറ്റി രൂപീകരണവും നേരത്തെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.


സർക്കാര്‍ നിയോ​ഗിച്ച അഡ്ഹോക്ക് കമ്മിറ്റി അം​ഗം ജി ആർ അജിത് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ കെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് അസോസിയേഷൻ 2026 ജൂലൈയിൽ പുറുപ്പെടുവിച്ച ഉത്തരവിനെതിരെ ഹർജി നൽകിയിരുന്നു.


സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടാക്കാനുള്ള സർക്കാർ നടപടി ഉദ്യോഗസ്ഥരുടെ സംഘടിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തിയാണ് നേരത്തെ സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നത്. എന്നാൽ, പൊലീസ് സേനാംഗങ്ങളുടെ സംഘടനാ സ്വാതന്ത്ര്യം ഭരണഘടനയുടെ 33-ാം അനുച്ഛേദത്തിനും 1966 ലെ പൊലീസ് ഫോഴ്‌സ് (റെസ്ട്രിക്ഷൻ ഓഫ് റൈറ്റ്‌സ്) നിയമത്തിനും വിധേയമാണെന്ന സർക്കാർ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. എല്ലാവർക്കും ഏതെങ്കിലും അസോസിയേഷനിൽ പ്രവർത്തിക്കാൻ അവസരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home