Deshabhimani

സണ്ണിയെ കുടുക്കാൻ സതീശൻ; അഴിമതിനീക്കം പിടിക്കപ്പെട്ടപ്പോൾ പകപോക്കൽ

V D Satheesan Sunny Joseph

വി ഡി സതീശൻ, സണ്ണി ജോസഫ്

വെബ് ഡെസ്ക്

Published on Nov 12, 2026, 03:29 PM | 1 min read

തിരുവനന്തപുരം: ​ഇല്ലാത്ത പ്രതിസന്ധിയുടെ പേരിൽ സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎ വഴി വൈദ്യുതി വാങ്ങി കമീഷനടിക്കാനുള്ള നീക്കം പിടിക്കപ്പെട്ടതോടെ എല്ലാ കുറ്റവും വൈദ്യുതിമന്ത്രി സണ്ണി ജോസഫിന്റെ തലയിലിട്ട് മുങ്ങാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം. ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാൻ താനാണ് തീരുമാനമെടുത്തതെന്നാണ് സതീശൻ നവംബർ നാലിന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ജിഎൻഎ കരാറാണ് ലാഭമെന്നും സതീശൻ വാദിച്ചിരുന്നു. എന്നാൽ പ്രതിസന്ധി തന്നെ വ്യാജമാണെന്നും, ജിഎൻഎ ലാഭമെന്നത്‌ വസ്‌തുതാവിരുദ്ധമാണെന്നും പ്രതിപക്ഷം തെളിവുസഹിതം പുറത്തെത്തിച്ചതോടെ കുറ്റം തന്റേതല്ലെന്ന് വരുത്തിത്തീർക്കുകയാണ് മുഖ്യമന്ത്രി.


വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന ഭീതിയുണ്ടാക്കി കരാറിൽ ഒപ്പിടുവിക്കാന്‍ തനിക്ക് മേൽ സമ്മർദമുണ്ടായെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. കെഎസ്ഇബിയിൽനിന്ന് വൈദ്യുത്രിമന്ത്രിക്കും പിന്നീട് മന്ത്രിയിൽനിന്ന് മുഖ്യമന്ത്രിയിലേക്കുമാണ് ഫയൽ എത്തുന്നതെന്നും സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് തനിക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്നാണ് സതീശൻ പരോക്ഷമായി പറഞ്ഞത്. വൈദ്യുതി കൊള്ളയ്ക്കുള്ള നീക്കം വൈദ്യുതിമന്ത്രിയുടെ മാത്രം കുറ്റമെന്ന് വരുത്തിത്തീർക്കുകയാണ് സതീശന്റെ ലക്ഷ്യം.


തുടർച്ചയായി അപമാനിക്കുന്നതിന് പുറമെ, അഴിമതിനീക്കത്തിൽ തന്നെ പ്രതിസ്ഥാനത്ത് നിർത്താനുള്ള സതീശന്റെ ശ്രമത്തിനെതിരെ കടുത്ത പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് സണ്ണി ജോസഫ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home