ബാരാമുള്ളയിൽ രണ്ട് കൈഗ്രനേഡുകളുമായി ഒരാൾ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് കൈഗ്രനേഡുകളുമായി ഒരാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഗുലാം ജീലാനി റേഷി എന്നയാളെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
വടക്കൻ കശ്മീരിലെ തങ്മാർഗിലുള്ള ബദർകോട്ടെ വനമേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ഒരു കൈഗ്രനേഡ് കണ്ടെത്തി. തുടർന്ന് ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനമേഖലയിൽ ഒളിപ്പിച്ച നിലയിൽ മറ്റൊരു കൈഗ്രനേഡും സുരക്ഷാസേന കണ്ടെടുത്തു.
സംഭവത്തിൽ തങ്മാർഗ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ ഉറവിടം, ഉപയോഗലക്ഷ്യം, സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു.








0 comments