Deshabhimani

വാക്സിനേഷനെത്തിയ കുഞ്ഞുങ്ങൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്: പുതുക്കോട് പിഎച്ച്‍സിക്കെതിരെ പരാതി

paracetamol
വെബ് ഡെസ്ക്

Published on Nov 12, 2026, 03:20 PM | 1 min read

പാലക്കാട്‌: പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി. ഒരു മാസം കാലാവധി പിന്നിട്ട പാരസെറ്റമോൾ സിറപ്പ് ആണ് കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് നൽകിയത്. മൂന്ന് മാസത്തിന് താഴെയുള്ള കുട്ടികൾക്ക് നടത്തിയ വാക്സിനേഷൻ്റെ ഭാഗമായി നൽകിയ പാരസെറ്റാമോൾ സിറപ്പാണ് കാലാവധി കഴിഞ്ഞത്.


മരുന്നിൽ രേഖപ്പെടുത്തിയിരുന്ന ഡേറ്റ് ശ്രദ്ധയിൽപ്പെട്ട രക്ഷകർത്താക്കളാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. ചില രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മറ്റുള്ളവരെയും അറിയിച്ചു. തുടർന്ന് തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും എല്ലാ മരുന്നുകളും തിരിച്ചു വാങ്ങാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു.


വാക്സിനേഷൻ എടുത്താൽ കുഞ്ഞുങ്ങൾക്ക് പനി വരാൻ സാധ്യയുണ്ട്. അത്തരത്തിൽ പനിയുടെ ലക്ഷണമുണ്ടായാൽ നൽകാനാണ് പാരസെറ്റാമോൾ നൽകിയത്. തുടർന്ന് ചില മാതാപിതാക്കൾ മരുന്നുമായി വീട്ടിൽ പോവുകയും ചെയ്തു.


എന്നിൽ ചില മാതാപിതാക്കൾ ആശുപത്രിയിൽവെച്ച് തന്നെ, മരുന്ന് കാലാവധി കഴിഞ്ഞതാണെന്ന് തിരിച്ചറിയുകയായിരുന്നു. രക്ഷിതാക്കൾ ചോദ്യം ചെയ്തതിനെ തുടർന്ന് മരുന്ന് മാറ്റി നൽകുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home