ഓർമകൾ ജ്വലിച്ചു; സഖാവിന്റെ സ്മരണയിൽ നാട്

പി കൃഷ്ണപിള്ള ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: കെ എസ് ആനന്ദ്
ആലപ്പുഴ/തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനും കേരളഘടകം സ്ഥാപക സെക്രട്ടറിയുമായ പി കൃഷ്‌ണപിള്ളയുടെ 77–ാം ചരമവാർഷികം ആചരിച്ചു. സിപിഐ എം നേതൃത്വത്തിൽ മുഴുവൻ ഘടകങ്ങളിലും പതാകയുയർത്തി അനുസ്‌മരണ യോഗങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ നേതാക്കളും പ്രവർത്തകരും മുഴുവൻ കിടപ്പുരോഗികളെയും സന്ദർശിച്ചു.
ഇരുകമ്യൂണിസ്‌റ്റ് പാർടികളുടെയും നേതൃത്വത്തിൽ രാവിലെ ഏഴിന് ആലപ്പുഴ തിരുവമ്പാടി ജങ്‌ഷനിൽനിന്ന് അനുസ്‌മരണറാലി ആരംഭിച്ചു. എട്ടിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്‌ഘാടനംചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു.
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്, കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എം ആരിഫ്, പി പി ചിത്തരഞ്‌ജൻ, എച്ച് സലാം, സിപിഐ ദേശീയ കൗൺസിൽ അംഗം പി പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ തുടങ്ങിയവർ സംസാരിച്ചു.
കണ്ണാർകാട്ടെ പി കൃഷ്ണപിള്ള സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: കെ എസ് ആനന്ദ്
കണ്ണർകാട് പി കൃഷ്‌ണപിള്ള സ്‌മൃതിമണ്ഡപത്തിൽ രാവിലെ ഒമ്പതിന് പുഷ്‌പാർച്ചന നടത്തി. തുടർന്ന് അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനായി. സിപിഐ കേന്ദ്രകമ്മിറ്റി അംഗം കെ പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ജി മോഹനൻ, കെ ജി രാജേശ്വരി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് രാധാകൃഷ്‌ണൻ, പി രഘുനാഥ്, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭ മധു, സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിം, സിപിഐ ദേശീയ കൗൺസിൽ അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി എസ് സോളമൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ജി കൃഷ്‌ണപ്രസാദ്, ജില്ലാ കമ്മിറ്റിയംഗം ദീപ്തി അജയകുമാർ, മാരാരിക്കുളം മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ, എഐടിയുസി മുഹമ്മ യൂണിയൻ സെക്രട്ടറി എം ഡി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
പി കൃഷ്‌ണപിള്ളയുടെ ജീവിതത്തെ ആസ്‌പദമാക്കി അനിൽ വി നാഗേന്ദ്രൻ അണിയിച്ചൊരുക്കിയ തമിഴ് ചലച്ചിത്രം ‘വീരവണക്ക’ത്തിന്റെ അണിയറ പ്രവർത്തകർ വൈകിട്ട് 4.30ന് കണ്ണർകാട് സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തും.











0 comments