ad
Deshabhimani

print edition അപകടകരമായ മദ്യനയം തള്ളണം: 
ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍

Bishop Ambrose Puthenveettil .jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 12:00 AM | 1 min read

കൊച്ചി: അപകടകരമായ മദ്യനയത്തിന്‌ സർക്കാർ മുതിരരുതെന്നും വീര്യം കുറഞ്ഞ മദ്യോൽപ്പാദനത്തിനുള്ള നീക്കം യുഡിഎഫ് തള്ളണമെന്നും കെസിബിസി മദ്യവിരുദ്ധ കമീഷന്‍ ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം.


ജനവികാരത്തെ മറികടന്ന് ഒരു മുന്നണിക്കും സര്‍ക്കാരിനും ജനവിരുദ്ധ നയത്തോട് കൂറുപുലര്‍ത്താനാകില്ല. വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിച്ച്‌ വിതരണം ചെയ്താല്‍ വിദ്യാര്‍ഥികള്‍പോലും വിപത്തില്‍ ചെന്നുപെടാനുള്ള സാധ്യതയുണ്ട്‌. പൊതുസമൂഹത്തിന് അപകടകരമായ മദ്യനയത്തിന് സര്‍ക്കാര്‍ മുതിരരുത്. അത്‌ ശക്തമായ പ്രതിഷേധത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുനൽകി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home