print edition അതിജീവന നഗരം ഒരുങ്ങുന്നത് 299 കോടി രൂപയ്‌ക്ക്

കൽപ്പറ്റ
: ഉരുൾ അതിജീവിതർക്ക് സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പ് നിർമാണത്തിന് 1200 കോടി രൂപ ചിലവഴിക്കുന്നെന്ന പ്രചാരണം വ്യാജം. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായുള്ള ഇപിസി (എൻജിനിയറിങ് പ്രൊക്യുയർമെന്റ് ആൻഡ് കൺസ്‌ട്രക്ഷൻ) കരാറിലൂടെ 299 കോടി രൂപ വിനിയോഗിച്ചാണ് ആകെ പ്രവൃത്തി.
410 വീട്, ചുറ്റുമതിൽ, 11.42 കിലോമീറ്റർ റോഡ്, പാലം, ആരോഗ്യകേന്ദ്രം, പരിശോധന ലാബ്, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ, പൊതു മാർക്കറ്റ്, ഓപ്പൺ തിയറ്റർ, ഫുട്‌ബോൾ ഗ്രൗണ്ട്, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, പത്ത് സ്വീവേജ് ട്രീറ്റമെന്റ് പ്ലാന്റ്, ഡ്രെയിനേജ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാണ് കരാർ.
ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് അറിയിച്ച 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതം 15.6 കോടി രൂപയും സർക്കാർ കൈമാറി. ഉരുൾപൊട്ടലിൽ ഒന്നിലേറെ വീട് നഷ്‌ടമായവർക്ക് ടൗൺഷിപ്പിലെ വീടിനുപുറമെ നാലുലക്ഷം രൂപയും നൽകും.
10 ബയോ എസ്‌ടിപി
കൽപ്പറ്റ
ആധുനിക നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനത്തെ വെല്ലുന്ന സുസ്ഥിര സാങ്കേതിക വിദ്യയിലാണ് ടൗൺഷിപ്പിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒരുക്കുന്നത്. ഓരോ വീടിനും പൊതുകെട്ടിടങ്ങൾക്കും പ്രത്യേകമായി സെപ്റ്റിക് ടാങ്ക്, മലിനജലക്കുഴി എന്നിവയ്‌ക്ക് പകരം ഭൂഗർഭ ശൃംഖലയിലൂടെ മാലിന്യം ബയോ എസ്‌ടിപികളിലേക്ക് എത്തിക്കും. ദിവസം 7,776 മുതൽ 85,536 ലിറ്റർവരെ മലിനജലം ഉൾക്കൊള്ളാൻ കഴിയുന്ന 10 എസ്‌ടിപികളാണ് ടൗൺഷിപ്പിലുള്ളത്.
മികച്ച റോഡുകൾ
കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസിൽനിന്ന് ആരംഭിക്കുന്ന മൂന്ന് കവാടങ്ങളിലൂടെ അഞ്ചു സോണിനെയും ബന്ധിപ്പിക്കുന്ന 11.42 കിലോമീറ്റർ റോഡാണ് ടൗൺഷിപ്പിൽ. പ്രധാന കവാടത്തിലൂടെ 12.65 മീറ്റർ വീതിയിലും രണ്ട് ഉപകവാടങ്ങളിലൂടെ 9.5 മീറ്റർ വീതിയിലുമുള്ള റോഡ്, അഞ്ച് സോണിലായുള്ള 35 ക്ലസ്റ്ററുകളിലേക്ക് ഇന്റർലോക്ക് റോഡ് എന്നിങ്ങനെ പാത നീളും. പ്രധാന റോഡിന്റെയും രണ്ട് ഉപറോഡിന്റെയും പ്രവൃത്തി സിമന്റ് ട്രീറ്റഡ് ബെയ്‌സ് സാങ്കേതിക വിദ്യയിലാണ്.
പുനരധിവാസപദ്ധതിയിൽ
ലോക മാതൃക
ഹരിത നിർമിതി
വീടുകൾക്ക് മുന്നിൽ പൂന്തോട്ടം
ടൗൺഷിപ്പിൽ
11.42 കിലോമീറ്റർ റോഡ്
പൊതു ആരോഗ്യകേന്ദ്രം,
അങ്കണവാടി, പൊതു മാർക്കറ്റ്, ഓപ്പൺ തിയറ്റർ, പാർക്ക്
സമ്പൂർണ
പാർപ്പിട നഗരം
വൈദ്യുതി വിതരണം
ഭൂമിക്കടിയിലൂടെ
പൊതുവായ ഡ്രെയിനേജ്,
സീവേജ് സംവിധാനങ്ങൾ
9.5 ലക്ഷം ലിറ്റർ സംഭരണ
ശേഷിയുള്ള കുടിവെള്ള ടാങ്ക്
3.5 കിലോമീറ്ററിൽ
സൗരോർജ വൈദ്യുതി വേലി










0 comments