ad
Deshabhimani

‘റീ കോഡ്‌ കേരള’ സെമിനാർ

print edition ഐടിയിൽ 4.41 ലക്ഷം കോടി 
സാമ്പത്തിക വളര്‍ച്ച ലക്ഷ്യം ; വിഷന്‍ 2031 കരട് റിപ്പോര്‍ട്ട് പുറത്തിറക്കി

recode
വെബ് ഡെസ്ക്

Published on Oct 29, 2025, 03:34 AM | 1 min read


കൊച്ചി

സംസ്ഥാനത്തെ ഐടി മേഖലയില്‍ 2031ഓടെ 4.41 ലക്ഷം കോടി രൂപ (5000 കോടി യുഎസ് ഡോളർ)സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ഉയർന്ന ശന്പളമുള്ള (ഹൈവാല്യൂ) അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യം. വിഷൻ 2031ന്റെ ഭാഗമായി ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഐടി വകുപ്പ്‌ കാക്കനാട്‌ സംഘടിപ്പിച്ച ‘റീ കോഡ് കേരള 2025' സെമിനാറിൽ പുറത്തിറക്കിയ കരട് വിഷന്‍ ഡോക്യുമെന്റിലാണ്‌ ഇക്കാര്യം.


20,000 കോടി സ്റ്റാര്‍ട്ടപ് നിക്ഷേപം, 20,000 സ്റ്റാര്‍ട്ടപ്പുകള്‍, 30 ദശലക്ഷം ചതുരശ്രയടി പുതിയ ഐടി ഓഫീസുകള്‍ തുടങ്ങിയ ലക്ഷ്യങ്ങളും മുന്നോട്ടുവയ്‌ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റ് വ്യവസായമന്ത്രി പി രാജീവ് ഏറ്റുവാങ്ങി.


ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്‌ കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്‍, കേരള സെമികോണ്‍ മിഷന്‍, കേരള ഫ്യൂച്ചര്‍ ടെക് മിഷന്‍, ദ ഫ്യൂചര്‍ കോര്‍പറേഷന്‍ എന്നിങ്ങനെ നാല് സ്ട്രാറ്റജിക് മിഷനുകള്‍ക്ക് രൂപംനല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്റെ ഭാഗമായി 2030ഓടെ നിര്‍മിതബുദ്ധിയുടെ നൈതികവും സുതാര്യവുമായ ഉപയോഗം ഉറപ്പാക്കാൻ ‘കേരള എഐ ബിൽ ഓഫ്‌ റൈറ്റ്‌സ്‌’ നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.


സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗം ശക്തിപ്പെടുത്തി സര്‍ക്കാര്‍ സോഫ്റ്റ്‌വെയർ ചെലവ് 30 ശതമാനം കുറയ്‌ക്കും. ഐസിടി അക്കാദമിവഴി 10 ലക്ഷംപേരെ എഐ അടക്കമുള്ള മേഖലകളില്‍ പരിശീലിപ്പിക്കും. ടെക്‌നോസിറ്റി, ഇന്‍ഫോപാര്‍ക്ക് ഫേസ് മൂന്ന്‌, സൈബര്‍ പാര്‍ക്ക്‌ വിപുലീകരണം, കെ- സ്‌പേസ്, എയ്‌റോസ്‌പേസ് ക്ലസ്റ്ററടക്കമുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ തുടങ്ങിയവയും ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലകളിൽ ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ എന്നീ ലക്ഷ്യങ്ങളോടെ 50 ലീപ് സെന്ററുകള്‍, 250 ഏര്‍ലി ഇന്നൊവേഷന്‍ സെന്ററുകള്‍, ജില്ലകളിൽ ഫ്രീഡം സ്‌ക്വയറുകള്‍ തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്‌. 2029ഓടെ അനിമേഷന്‍, ഗെയ്‌മിങ്‌, വിഷ്വല്‍ ഇഫക്റ്റ്‌സ് മേഖലയില്‍ 250 കമ്പനികള്‍ സ്ഥാപിച്ച് 10 ശതമാനം ദേശീയ കയറ്റുമതി പങ്കാളിത്തം, ഡിജിറ്റല്‍ ഗവേണന്‍സില്‍ കേരള മോഡല്‍ സൃഷ്ടിച്ച് 100 ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കൽ തുടങ്ങിയവയും ലക്ഷ്യമിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home