വെല്ലുവിളിച്ച് സുധാകരൻ; 'സീറ്റ് കിട്ടിയേ തീരൂ'; കണ്ണൂർ ഹൃദയരക്തമെന്ന് കുറിപ്പ്

കെ സുധാകരൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചയിൽ അതൃപ്തി പുകയുന്നതിനിടെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി കെ സുധാകരൻ എംപി. കണ്ണൂർ നിയമസഭാ സീറ്റ് തനിക്ക് നൽകിയേ തീരു എന്ന് സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ല. ഇതോടെ ഡൽഹിയിൽ നടക്കുന്ന സീറ്റ് ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സുധാകരൻ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു എന്നാണ് വിവരം.
കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഇതൊക്കെ മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നും സുധാകരൻ കുറിപ്പിൽ അവകാശപ്പെട്ടു.
സുധാകരന് സീറ്റ് നൽകിയില്ലെങ്കിൽ വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് അണികൾ സുധാകരന്റെ വീടിന് മുൻപിൽ തമ്പടിച്ചിട്ടുണ്ട്. കൂടുതൽ അണികളെ രംഗത്തിറക്കാനാണ് സുധാകരന്റെ നീക്കം. സോഷ്യൽമീഡിയയിലും സുധാകരനുവേണ്ടി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ എംപിമാരിൽ സുധാകരന് മാത്രമായി ആനുകൂല്യം നൽകാനാകില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.










0 comments