Deshabhimani

സ്‌പായിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ ബലാത്സംഗം: അതിജീവിതയുടെ മൊഴിയെടുത്തു

sexual assault rape

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 13, 2026, 07:06 AM | 1 min read

കളമശേരി : സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ഇടപ്പള്ളിയിലെ ലോഡ്ജിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ യുവതിയുടെ മൊഴിയെടുത്തു. യുവതി ചികിത്സയിലുള്ള എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി കളമശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജെയ്ബി കുര്യാക്കോസ് ആണ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്തത്.


സ്‌പായിൽ ജോലിക്കെന്ന പേരിൽ വെള്ളി രാവിലെയാണ്‌ യുവതിയെ സംഘം ഇടപ്പള്ളിയിലെ ലോഡ്‌ജിൽ എത്തിച്ചത്‌. അഭിമുഖത്തിനുശേഷം പറഞ്ഞുവിട്ടു. പിന്നീട്‌, ജോലിക്കെടുത്തുവെന്നുപറഞ്ഞ്‌ സംഘത്തിലുണ്ടായിരുന്ന വയനാട്‌ സ്വദേശിനി ലോഡ്ജിലേക്ക് വൈകിട്ട്‌ ക്ഷണിച്ചു. അവർ അയച്ച ടാക്സിയിലാണ് യുവതി ലോഡ്ജിൽ എത്തിയത്. ബിയറും ലഹരിമരുന്നും നിർബന്ധിച്ച് നൽകി യുവതിയെ ബോധരഹിതയാക്കി. രണ്ടിന്‌ രാത്രിയിലും മൂന്നിനുമായി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ശനി വൈകിട്ട്‌ ബിയർ കുപ്പി പൊട്ടിച്ച് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംഘത്തിന്റെ പിടിയിൽനിന്നും രക്ഷപെട്ടത്. സംഭവത്തിൽ സ്പാ നടത്തിപ്പുകാരനും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേർ പിടിയിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home