'രാഹുൽ ആർമി'യുടെ വേട്ടയാടൽ; സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിലെ അതിജീവിതയ്ക്ക് നേരെ സൈബർ ഇടങ്ങളിൽ കടുത്ത വേട്ടയാടൽ. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും വ്യക്തിഹത്യയ്ക്കുമെതിരെ അതിജീവിത സൈബർ പൊലീസിൽ പരാതി നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് സൈബർ ഗ്രൂപ്പുകളും ചില ഓൺലൈൻ ചാനലുകളും കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നത്. തന്റെ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അന്തസ്സിനെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള കമന്റുകൾ പ്രചരിപ്പിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
താൻ പരാതി നൽകിയതിന് പിന്നാലെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ തകർക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് അതിജീവിത പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ വേട്ടയാടൽ ശക്തമായതായും ആക്ഷേപമുണ്ട്.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശാൻ അതിജീവിതയെ മോശക്കാരിയായി ചിത്രീകരിക്കുന്ന കോൺഗ്രസ് സൈബർ വിംഗിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മുൻപും കോൺഗ്രസ് സൈബറിടങ്ങളിൽ സ്ത്രീകളെ ഇത്തരത്തിൽ അധിക്ഷേപിച്ചിട്ടുണ്ട്.










0 comments