ad
Deshabhimani

അവസാന നിമിഷം വരെ കൂടെനിന്ന്‌ ഗത്യന്തരമില്ലാതെ പുറത്താക്കിയതിനെ എത്രയാവർത്തി ‘ മാതൃകാനടപടി ’ എന്നാവർത്തിച്ചാലും രാഹുൽ കേരളത്തിന്റെ മുഖത്തെറിഞ്ഞ ചെളിയുടെ ദുർഗന്ധം ഇല്ലാതാകില്ല

print edition രാഹുലിന്റേത്‌ സമാനതകളില്ലാത്ത ക്രൂരത ; മാളത്തിലൊളിച്ച്‌ ‘രക്ഷകരും’

Rahul Mamkootathil Sexual Assault Case
avatar
സി കെ ദിനേശ്‌

Published on Dec 06, 2025, 03:03 AM | 2 min read


തിരുവനന്തപുരം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത്‌ മഹാകാര്യമായി അവതരിപ്പിച്ച്‌ ന്യായീകരിക്കാൻ ശ്രമിച്ച്‌ പരിഹാസ്യരായി സംരക്ഷകരായ നേതാക്കളും യുഡിഎഫ്‌ പത്രവും.


നേതാവ്‌ എന്ന ‘ പ്രിവിലേജ്‌ ’ ഉപയോഗിച്ച്‌ പെൺകുട്ടികളെ വലവീശിപ്പിടിച്ച്‌ ലൈംഗിക ചൂഷണവും തുടർന്ന്‌ ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന്‌ വിധേയമാക്കിയതടക്കം കൊടുംക്രൂരതയാണ്‌ രാഹുൽ ചെയ്തത്‌. കുറുക്കു വഴിയിലൂടെ വളർത്തി നേതാവാക്കിയും പാലക്കാട്‌ എംഎൽഎ ആക്കിയും അഭിരമിച്ചവർ തന്നെയാണ്‌ ഇപ്പോൾ സംരക്ഷിക്കുന്നതും. അവർ സ്വന്തം അണികളോടും നാട്ടുകാരോടും മറുപടി പറയാൻ ബധ്യസ്ഥരാണ്‌.


നിവൃത്തികേടുകൊണ്ട്‌ ഷാഫി പറന്പിൽ എന്തെങ്കിലും വിളിച്ചുപറഞ്ഞുപോകുന്നതൊഴിച്ചാൽ, മറ്റ്‌ രണ്ട്‌ കെപിസിസി ജനറൽ സെക്രട്ടറിമാരായ പി സി വിഷ്ണുനാഥോ എ പി അനിൽകുമാറോ വിഷയത്തിൽ പ്രതികരിക്കാനേ തയ്യാറായിട്ടില്ല.

അവസാന നിമിഷം വരെ കൂടെനിന്ന്‌ ഗത്യന്തരമില്ലാതെ പുറത്താക്കിയതിനെ എത്രയാവർത്തി ‘ മാതൃകാനടപടി ’ എന്നാവർത്തിച്ചാലും രാഹുൽ കേരളത്തിന്റെ മുഖത്തെറിഞ്ഞ ചെളിയുടെ ദുർഗന്ധം ഇല്ലാതാവില്ല. ഇത്തരം സംഭവങ്ങൾ കേരള രാഷ്‌ട്രീയ ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ല. മറ്റേതെങ്കിലും കേസുകളുമായി താരതമ്യവുമില്ല. ഭീതിദമായ അനുഭവങ്ങളെ കുറിച്ചാണ്‌ യുവതികൾ പരാതികളിൽ പറഞ്ഞിട്ടുള്ളത്‌. അറിഞ്ഞിട്ടും മിണ്ടാതിരുന്നതും പരാതികൾ പൂഴ്‌ത്തിയതും കെപിസിസി ഭാരവാഹികളാണ്‌.


ഇത്തരക്കാരുടെ നിരതന്നെ കോൺഗ്രസിലുണ്ടെന്നതും പ്രതിപക്ഷ നേതാവും യുഡിഎഫ്‌ പത്രവും മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. ‘ സെലിബ്രറ്റി നേതാക്കൾ ’ ആണോ കോൺഗ്രസിന്‌ വേണ്ടതെന്നും വെട്ടുകിളികളെ ആര്‌ നിയന്ത്രിക്കുമെന്നും കോൺഗ്രസിലെ എംപി മാരും മറ്റ്‌ യുവ എംഎൽഎ മാരുമാണ്‌ ചോദിക്കുന്നത്‌. എന്നാൽ, പീഡനകേസുള്ളവരെയും ക്രിമിനലുകളെയും അവരുടെ സംരക്ഷകരെയും പുറത്താക്കിയാൽ കോൺഗ്രസിൽ ബാക്കി ആരുണ്ടാകുമെന്ന ഭീതിയാണ്‌ കെപിസിസിയെ കുഴപ്പിക്കുന്നത്‌.


എംഎൽഎയ്‌ക്ക്‌ മുങ്ങാനും ഒളിക്കാനും കോൺഗ്രസ്‌ സഹായം

ലൈംഗികാതിക്രമ പരാതിയിൽ നവംബർ 27ന്‌ കേസെടുത്തതിനുപിന്നാലെ ഒളിവിൽപ്പോയ പാലക്കാട്ടെ കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‌ കേരളം വിടാനും തമിഴ്‌നാട്ടിലും കർണാടകത്തിലുമായി ഒളിവിൽ കഴിയാനും സഹായം ഒരുക്കുന്നത്‌ കോൺഗ്രസ്‌ നേതാക്കൾ. പുറത്താക്കിയതോടെ തങ്ങളുടെ ഭാഗം ക്ലിയർ ആയി എന്ന നേതാക്കളുടെ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്‌. എല്ലാക്കാലത്തും രാഹുലിനെ സംരക്ഷിച്ചവർ ഇപ്പോഴും ആ ബന്ധം അവസാനിപ്പിച്ചിട്ടില്ല.


അതിജീവിത നവംബർ 27ന്‌ വൈകിട്ട്‌ നാലരയോടെ സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രിയെ കാണുംവരെയും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്‌ നേതാക്കൾക്കൊപ്പം തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു. പരാതി ക്രൈംബ്രാഞ്ച്‌ എഡിജിപിക്ക്‌ കൈമാറിയെന്ന വാർത്ത വന്നതോടെയാണ്‌ മുങ്ങിയത്‌. എംഎൽഎയ്‌ക്കൊപ്പം എപ്പോഴുമുണ്ടായിരുന്ന നേതാക്കൾ അറിയാതെ അയാൾ എങ്ങോട്ടുംപോകില്ല.


വ്യക്തിപരമായ കാര്യങ്ങളുൾപ്പെടെ ഷാഫി പറമ്പിലിനോടാണ്‌ ആദ്യം പറയുകയെന്ന്‌ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ വേളയിൽ ചാനലുകളോട്‌ രാഹുൽ പറഞ്ഞിരുന്നു. രാഷ്‌ട്രീയബന്ധം മാത്രമല്ലെന്നും ഉയർച്ചയിലും പ്രയാസത്തിലും ഷാഫിക്ക കൂടെയുണ്ടെന്നും പറഞ്ഞു. നല്ലകാലത്തു മാത്രമല്ല, മോശംകാലത്തും രാഹുലിന്റെ കൂടെയുണ്ടാകും എന്ന്‌ ഷാഫിയും പറഞ്ഞിട്ടുണ്ട്‌. അതിനാൽ രാഹുലിന്റെ ഇടപാടുകൾ ഷാഫി അറിഞ്ഞില്ല എന്നുപറയുന്നത്‌ അത്ര വിശ്വസനീയമല്ല. കെപിസിസി വർക്കിങ്‌ പ്രസിഡന്റുകൂടിയായ ഷാഫി, കോൺഗ്രസിൽനിന്ന്‌ രാഹുലിനെ പുറത്താക്കിയിട്ടും കുറ്റപ്പെടുത്തുകയോ ചെയ്തത്‌ തെറ്റാണെന്ന്‌ പറയുകയോ ചെയ്തിട്ടില്ല.


രാഹുലിന്റെ പേഴ്‌സണൽ സ്‌റ്റാഫിൽനിന്ന്‌ പ്രത്യേക അന്വേഷക സംഘത്തിന്‌ ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട്‌. കർണാടകത്തിൽ കോൺഗ്രസ്‌– യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളുടെ സംരക്ഷണം ഏർപ്പാടാക്കിയതും അടുത്ത ബന്ധമുള്ളവരാണെന്നാണ്‌ വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home