print edition രാഹുൽ മാങ്കൂട്ടത്തിൽ ; വെളിപ്പെടുത്തലിന്റെ നാൾവഴി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉയർന്നത്. മാധ്യമപ്രവർത്തകയെ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനംചെയ്ത് യുവ നേതാവ് പീഡിപ്പിച്ചു എന്ന് ആഗസ്തിൽ പുറത്തുവന്ന വാർത്തയാണ് ആരോപണങ്ങളുടെ തുടക്കം. പിന്നീടങ്ങോട്ട് പരാതികളുടെ പ്രവാഹം
• 2025 ആഗസ്റ്റ് 19
രാഹുലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകയും ചലച്ചിത്രതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സ്‌റ്റാർ ഹോട്ടലിൽ മുറിയെടുക്കാമെന്ന് പറഞ്ഞു. വിവരം മുതിർന്ന നേതാവിനെ അറിയിച്ചിട്ടും ഒന്നും ചെയ്‌തില്ലെന്നും പകരം ഉന്നതസ്ഥാനം നൽകിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രക്ഷാകർത്താവിന്റെ സ്ഥാനത്തുകാണുന്ന നടി ആരോപിച്ചിരുന്നു.
• 2025 ആഗസ്റ്റ് 21
ഇപ്പോൾ പരാതി നൽകിയ യുവതിയുമായുള്ള ഫോൺ സംഭാഷണവും ചാറ്റുകളും പുറത്തുവരുന്നു. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതാണ് സംഭാഷണം. രാഹുൽ മോശമായി സംസാരിച്ചതായി എഴുത്തുകാരി ഹണി ഭാസ്കരന്റെ വെളിപ്പെടുത്തൽ . ‘നിന്നെ എനിക്ക് റേപ് ചെയ്യണം’ എന്ന ആവശ്യവുമായി രാഹുൽ സമീപിച്ചിരുന്നെന്ന് ട്രാൻസ്‌വുമൺ അവന്തിക
• 2025 ആഗസ്റ്റ് 21
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസഡിന്റ് സ്ഥാനം രാജിവച്ചു
• 2025 ആഗസ്റ്റ് 22
രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായി മറ്റൊരു യുവതിയുടെ പരാതി. പരാതി ഉന്നയിച്ചവർക്കെതിരെ കോൺഗ്രസുകാരുടെ സൈബർ ആക്രമണം.
• 2025 ആഗസ്റ്റ് 23
അതിജീവിതയേയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചാറ്റ് പുറത്ത്. വനിതാ കമീഷൻ സ്വേമേധയാ കേസ് എടുത്തു. ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി.
• 2025 ആഗസ്റ്റ് 24
രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ ഡോ. കെ ആശയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിന്നാലെ കോൺഗ്രസുകാരുടെ സൈബർ അധിക്ഷേപം
• 2025 ആഗസ്റ്റ് 25
കോൺഗ്രസ് പാർലന്റെറി പാർടിയിൽനിന്ന് സസ്പെൻഡ് ചെയ്തു
• 2025 ആഗസ്റ്റ് 25
ക്രൈംബ്രാഞ്ച് കേസെടുത്തു.
• 2025 ആഗസ്റ്റ് 25
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു
• 2025 സെപ്തംബർ 10
റിനി ആൻ ജോർജ് അന്വേഷക സംഘത്തിന് മൊഴി നൽകി
• 2025 നവംബർ 27
യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി








0 comments