മാങ്കൂട്ടത്തിലിനെതിരായ മൂന്നാംപരാതി
print edition അതിജീവിതയെ പരിഹസിച്ച് രാഹുൽ ഇൗശ്വർ

കൊച്ചി
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതിയിലെ അതിജീവതയെയും പരിഹസിച്ച് രാഹുൽ ഇൗശ്വർ. മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷവും ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോ എന്ന് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വര്‍ ചോദിച്ചു. പരാതികളെല്ലാം മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുക്കുന്നതാണ് ഇപ്പോൾ ട്രെൻഡ് എന്നും പരിഹസിച്ചു.
ആദ്യ പീഡന കേസിലെ പരാതിക്കാരിയെ, സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ ജാമ്യം റദ്ദാക്കാൻ അന്വേഷകസംഘം ഹര്‍ജി നൽകിയതിനെയും വിമർശിച്ചു. അതിജീവിതയ്‌ക്കെതിരെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ താനും പരാതി നൽകിയിട്ടുണ്ടെന്നും പറഞ്ഞു. ജാമ്യം ലഭിച്ചശേഷവും രാഹുൽ ഈശ്വര്‍ വീണ്ടും അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷകസംഘം തിരുവനന്തപുരം സിജെഎം കോടതിയിൽ ഹര്‍ജി നൽകിയത്.










0 comments