ad
Deshabhimani

അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

RAHUL EASWER
വെബ് ഡെസ്ക്

Published on Nov 30, 2025, 05:27 PM | 1 min read

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. സൈബറിടങ്ങളിലൂടെയും തന്റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ ഈശ്വർ നിരന്തരം പോസ്റ്റുകളും വിഡിയോകളും ഇട്ടിരുന്നു.


ചാനൽ ചർച്ചകളിൽ വന്നും യുവതിയെ അപമാനിക്കുന്ന തരത്തിൽ പലതരം പരാമർശങ്ങൾ രാഹുൽ നടത്തിയിരുന്നു. രാഹുല്‍ മാങ്കൂത്തിലിനെ സംരക്ഷിക്കുന്നതിനോടൊപ്പം യുവതിയെ വ്യക്തിയധിക്ഷേപം നടത്താനായിരുന്നു രാഹുല്‍ ഈശ്വര്‍ ശ്രമിച്ചിരുന്നത്.


പരാതി നൽകുന്നതിന് മുമ്പ് തന്നെ അതിജീവിതയ്‌ക്കെതിരെ വളരെ മോശമായ പരാമർശങ്ങൾ രാഹുലും യുഡിഎഫ് ഹാൻഡിലുകളും നടത്തിയിരുന്നു. പരാതി നൽകിയതിന് ശേഷം യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലേക്കും കാര്യങ്ങൾ എത്തി.


അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈം​ഗിക ചൂഷണത്തിന് പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പിന്നില്‍ കോൺ​ഗ്രസ് നേതാക്കളടങ്ങുന്ന വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നടന്ന ​ഗൂഢാലോചനയാണെന്ന് ഡോ. പി സരിൻ വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റും കമൻ്റും നിയന്ത്രിക്കുന്ന ഇൻസ്റ്റൻൻ്റ് റെസ്പോൺസ് ടീമിൻ്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച് ​ഗൂഢാലോചന നടന്നത്.


ഇത്തരം ഗൂഡാലോചനയുടെ കൂടി ഫലമായാണ് രാഹുല്‍ ഈശ്വറിനെ പോലെയുള്ളവര്‍ യുവതിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന തരത്തിലും അധിക്ഷേപിക്കുന്ന തരത്തിലും പരാമര്‍ശങ്ങള്‍ വരുന്നത് എന്നത് വ്യക്തമാവുകയാണ്. സന്ദീപ് വാര്യറും സമാന പോസ്റ്റുകള്‍ ഇട്ടിരുന്നു.


രാഹുലിനെതിരെ വെളിപ്പെടുത്തൽ ഉണ്ടായ അന്നുമുതൽ നടി റിനിക്കെതിരെയും വ്യാപക സൈബർ ആക്രമണം ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home