കെപിസിസി അധ്യക്ഷസ്ഥാനത്തിനും അടി; കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയെ കണ്ടു

കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിതുടരുമ്പോൾ കെപിസിസി അധ്യക്ഷസ്ഥാനത്തിനായും വടംവലി. അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൊടിക്കുന്നിൽ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിലെ അധ്യക്ഷൻ മന്ത്രിസഭയിലേക്ക് മാറുകയാണെങ്കിൽ പദവി ഒഴിവു വരുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കളുടെ നീക്കം.
ആര് കെപിസിസി പ്രസിഡന്റ് ആകണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയും മറ്റ് സമുദായ സമവാക്യങ്ങളും നേതാക്കളുടെ പ്രവർത്തന ക്ഷമതയും ഒക്കെ പരിശോധിച്ചായിരിക്കും അധ്യക്ഷനെ തീരുമാനിക്കുകയെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഖാർഖെയ കണ്ടിരുന്നെന്നും സ്വാഭാവിക കൂടിക്കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെയും കാണാൻ ആഗ്രഹിച്ചിരുന്നു. ചെന്നൈയിൽ ആയതിനാൽ കൂടിക്കാഴ്ച നടന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചതിനും മന്ത്രിസഭാ രൂപീകരണത്തിനും ശേഷമായിരിക്കും കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുക. എന്നാൽ ഭരണം ലഭിച്ചതോടെ നേതൃസ്ഥാനങ്ങൾക്കായുള്ള തമ്മിലടി കോൺഗ്രസിൽ ആരംഭിച്ചിരിക്കുകയാണ്.










0 comments