ആർ ഗോപീകൃഷ്ണൻ മാധ്യമപുരസ്കാരം പി വി ജീജോയ്ക്ക്

കോട്ടയം: മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ ഗോപീകൃഷ്ണന്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ്ബും ഗോപീകൃഷ്‌ണന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ മാധ്യമപുരസ്കാരത്തിന് ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫും സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായ പി വി ജീജോ അർഹനായി. ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച "മാലിന്യമല്ല, മാണിക്യം' എന്ന വാർത്താപരമ്പരയ്ക്കാണ് പുരസ്‌കാരം.
ജനയുഗം എക്സിക്യൂട്ടിവ് എഡിറ്റർ അബ്ദുൾ ഗഫൂർ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി കെ രാജഗോപാൽ, ദീപിക മുൻ ഡെപ്യൂട്ടി എഡിറ്റർ സെർജി ആന്റണി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
മാലിന്യത്തെ വ്യാവസായികതലത്തിൽ ഉപയോഗിക്കാനുള്ള സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതാണ് പുരസ്കാരം ലഭിച്ച പരമ്പര. ഗുരുതരമായ സാമൂഹിക പരിസ്ഥിതി പ്രശ്‌നത്തെ ഫലപ്രദമായും ലാഭകരമായും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വാർത്താപരമ്പര പ്രചോദനാത്മകവും മാധ്യമധർമത്തിലധിഷ്‌ഠിതവുമാണെന്ന് ജൂറി വിലയിരുത്തി.











0 comments