ad
Deshabhimani

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: വിചാരണ താൽക്കാലികമായി തടഞ്ഞു

putingal
വെബ് ഡെസ്ക്

Published on Sep 08, 2026, 09:41 PM | 1 min read

കൊച്ചി: സ്പെഷ്യൽ പ്രോസിക്യൂട്ടർ ചുമതലയിൽനിന്ന് മാറ്റിയത് ചോദ്യംചെയ്തുള്ള ഹർജിയിൽ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിന്റെ വിചാരണ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ സെപ്തംബർ 14 വരെയാണ് സ്‌റ്റേ ചെയ്തത്. കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ പി ജബ്ബാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജി ഗിരീഷിഷാണ് സ്റ്റേ അനുവദിച്ചത്.

സ്പെഷ്യൽ പ്രോസിക്യൂട്ടർ ചുമതലയിൽനിന്ന് ഹർജിക്കാരനെ മാറ്റി പകരം അഡ്വ. ജി ശുഭദേവനെ സർക്കാർ നിയമിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹർജി. മതിയായ കാരണങ്ങളില്ലാതെയാണ് തന്നെ മാറ്റിയതെന്നും വിചാരണയിൽ തുടർന്നും ഹാജരാകാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.


പ്രോസിക്യൂട്ടറെ മാറ്റിയതിന്റെ കാരണം വിശദീകരിക്കാൻ സർക്കാർ ഒരാഴ്ച സമയം തേടി. ശുഭദേവനോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ഹർജി വീണ്ടും 14ന് പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home