വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ 307 പേർ; 15ന് ഒന്നേകാൽ ലക്ഷത്തിലേറെ പേരുടെ റാലി

തിരുവനന്തപുരം: 13, 14, 15 തീയതികളിൽ കോഴിക്കോട്ടുചേരുന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ 307 പേർ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ക്ഷണിതാക്കളും വർഗ ബഹുജന സംഘടനകളിലെ പ്രധാനപ്പെട്ടവരുമാകും പങ്കെടുക്കുക.
കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രത്യേകം സംഘാടകസമിതി രൂപീകരിച്ച് വിപുലമായ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 15ന് കോഴിക്കോട്ട് കടപ്പുറത്ത് ചേരുന്ന റാലിയിലും പൊതുസമ്മേളനത്തിലും ഒന്നേകാൽ ലക്ഷം പേർ പങ്കെടുക്കും. പാർടി അംഗങ്ങളിൽനിന്ന് മാത്രം ഫണ്ട് സ്വീകരിച്ചാണ് സംഘാടനം.
പാർടിയെ ഫലപ്രദമായി മുന്നോട്ടുനയിക്കാനുള്ള കാര്യങ്ങൾക്ക് വിപുലീകൃത സംസ്ഥാന കമ്മിറ്റി രൂപംനൽകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പ്രത്യയശാസ്‌ത്രപരമായ ഉള്ളടക്കത്തോടെയും രാഷ്‌ട്രീയമായ വ്യക്തതയോടെയും സംഘടനാപരമായ കരുത്തോടെയും കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായവയുൾപെടെ വിമർശന–സ്വയംവിമർശനപരമായി പരിശോധിക്കും. രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
റിപ്പേർട്ട് അച്ചടിച്ച് നൽകിയില്ല എന്ന് ഒരു പത്രം നൽകിയതും പങ്കെടുക്കുന്നവരുടെ ഫോൺ കോൾ ലിസ്‌റ്റ് എടുക്കും എന്നതുമായ വാർത്തകൾ തികച്ചും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments