ad
Deshabhimani

കാവി നിറത്തിൽ ഇറങ്ങി തോറ്റു; ഹോക്കി ടീം നീല ജേഴ്സിയിലേക്ക് മടങ്ങുന്നു

Indian Hockey Team

ഇന്ത്യയുടെ പുരുഷ ഹോക്കി ടീം | Photo Credit: X/TheHockeyIndia

വെബ് ഡെസ്ക്

Published on Sep 08, 2026, 09:51 PM | 1 min read

മുംബൈ: ദേശീയ ടീമിന്റെ ജേഴ്സിയുടെ നിറം കാവിയിലേക്ക് മാറ്റിയ തീരുമാനത്തിൽ നിന്ന് ഹോക്കി ഇന്ത്യ പിന്മാറി. വരുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ നീല ജേഴ്സിയിലാകും കളത്തിലിറങ്ങുക. ടീമിന്റെ പ്രധാന നിറം നീലയായിരിക്കുമെന്നും കാവി നിറം രണ്ടാമത്തെ ഓപ്ഷനായിരിക്കുമെന്നും ഹോക്കി ഇന്ത്യ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ അറിയിച്ചു.


കഴിഞ്ഞ മാസം നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടന്ന ലോകകപ്പിലാണ് ഇന്ത്യൻ ടീമിന്റെ പ്രാഥമിക കിറ്റിന്റെ നിറം നീലയിൽ നിന്ന് കാവിയാക്കി മാറ്റിയത്. കാവി ജേഴ്സിലിയിറങ്ങിയ ലോകകപ്പിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ സെമി കാണാതെ പുറത്തായിരുന്നു.


കേന്ദ്ര സർക്കാരിന്റെ കാവിവൽക്കരണ അജണ്ടയുടെ ഭാ​ഗമായിട്ടായിരുന്നു കാവിയിലേക്കുള്ള മാറ്റം. മുൻതാരങ്ങളുൾപ്പെടെ നിരവധിപേർ ജേഴ്സിയുടെ നിറംമാറ്റത്തെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home