print edition ശുദ്ധമായ നാടൻനെയ്യ് ! അടുക്കള കീഴടക്കാൻ ‘കേശ്രീ’

കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കേശ്രീ’ നെയ്യ് ചലച്ചിത്രനടൻ ഹരിശ്രീ യൂസഫ് പുറത്തിറക്കുന്നു
ആലപ്പുഴ : ശുദ്ധമായ നാടൻനെയ്യ് കുടുംബശ്രീ കേരളത്തിന്റെ അടുക്കളയിലെത്തിക്കുന്നു. ജില്ലാമിഷൻ സ-്ത്രീശാക്തീകരണത്തിന്റെയും ഗ്രാമീണ സംരംഭകത്വ വികസനത്തിന്റെയും ഭാഗമായാണ് ‘കേശ്രീ’ എന്നപേരിൽ നെയ്യ് വിപണിയിലെത്തിക്കുന്നത്. ചലച്ചിത്രനടൻ ഹരിശ്രീ യൂസഫ് കേശ്രീ പുറത്തിറക്കി.
ജില്ലയിലെ 15 വനിതാ ക്ഷീര ഉൽപ്പാദന യൂണിറ്റുകളാണ് നിർമാണവും വിപണനവും. പദ്ധതിയുടെ ഭാഗമായി അഞ്ചിൽ കൂടുതൽ വനിതകളെ ഉർപ്പെടുത്തി ഉൽപ്പാദന യൂണിറ്റുകൾ ആരംഭിച്ചു. മൂലധന നിക്ഷേപമായി ഒരു ലക്ഷവും നിർമാണ ഉപകരണങ്ങൾക്കായി 1.5 ലക്ഷം രൂപയും കുടുംബശ്രീ അനുവദിച്ചു. നാലുശതമാനം പലിശ നിരക്കിലാണ് മുലധനം കൈമാറിയത്. ഉപകരണങ്ങൾ സിഡിഎസിന്റെ പേരിൽ യുണിറ്റുകൾക്ക് സൗജന്യമായി നൽകി. ആകെ 17.30 ലക്ഷം രൂപയാണ് ജില്ലാമിഷൻ പദ്ധതിക്കായി ചെലവഴിച്ചത്.
യൂണിറ്റംഗങ്ങൾക്ക് പാലിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ സൗജന്യ പരിശീലനവും നൽകി. 100, 200, 500 മില്ലി ലിറ്റർ നെയ്യാണ് ആദ്യഘട്ടം വിപണിയിലെത്തിക്കുന്നത്. പിന്നിട് 50 മില്ലി, 250 മില്ലി, ഒരു ലിറ്റർ അളവുകളിലും പുറത്തിറക്കും. യൂണിറ്റുകൾ നേരിട്ടാണ് വിപണനം. ഉടൻ പോക്കറ്റ് മാർട്ടിലും കേശ്രീ ലഭ്യമാക്കും. ജില്ലാമിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത് അധ്യക്ഷനായി.
അസി. കോ–ഓർഡിനേറ്റർ ടെസി ബേബി പദ്ധതി വിശദീകരിച്ചു. ആലപ്പുഴ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക-്‌ടർ എൽ സുസ-്‌മിത, ചെങ്ങന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ ആർ ശരണ്യ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ അനന്താ രാജൻ, മുഹമ്മദ് അഫ്സൽ, പ്രോഗ്രാം മാനേജർ സി എസ് സുചിത്ര, പി സുനിത എന്നിവർ സംസാരിച്ചു.










0 comments