ad
Deshabhimani

പുനർജനി തട്ടിപ്പ് കേസ്: സതീശനെതിരെ തെളിവില്ല; അന്വേഷണം അവസാനിപ്പിച്ചതായി മന്ത്രി രമേശ് ചെന്നിത്തല

chennithala vd satheesan

വി ഡി സതീശൻ, രമേശ് ചെന്നിത്തല

വെബ് ഡെസ്ക്

Published on Jul 30, 2026, 11:45 AM | 1 min read

തിരുവനന്തപുരം: പുനർജനി വിദേശ ധനസമാഹരണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.


അഴിമതി നിരോധന നിയമപ്രകാരം ഉള്ള ഒരു കുറ്റവും വി ഡി സതീശൻ ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഭരണം മാറിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയതല്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയില്ലെന്നും കേസിൽ നിന്ന് വി ഡി സതീശനെ ഒഴിവാക്കണമെന്നും വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നും അദ്ദേഹം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home