ad
Deshabhimani

അഹമ്മദാബാദിൽ ഭൂചലനം; ആളപായമില്ല

EARTHQUAKE IN NZ
വെബ് ഡെസ്ക്

Published on Jul 30, 2026, 12:26 PM | 1 min read

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാഴാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ഗാന്ധിനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു.


അഹമ്മദാബാദിൽ നിന്ന് 29 കിലോമീറ്റർ തെക്ക്-തെക്കുപടിഞ്ഞാറ് മാറി ഭൂമിക്ക് അടിയിൽ 20 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. പുലർച്ചെ 4:39-നാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി.


ഗുജറാത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് ഗുജറാത്ത്. കഴിഞ്ഞ 200 വർഷത്തിനിടെ ഒമ്പത് വലിയ ഭൂകമ്പങ്ങൾക്ക് മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2001-ലെ കച്ച് ഭൂകമ്പം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. 20,000-ത്തോളം പേരുടെ മരണത്തിന് കാരണമായ ഭൂകമ്പമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home