Deshabhimani

print edition ഡൽഹിയിലെ മാധ്യമ വേട്ടയ്‌ക്കെതിരെ പ്രതിഷേധം: മാധ്യമപ്രവർത്തകർക്കുനേരെ ജലപീരങ്കി

Protest against Journalist

ഡൽഹിയിൽ മാധ്യമപ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത പൊലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ എജീസ്‌ ഓഫീസ്‌ മാർച്ചിനുനേരെ പൊലീസ്‌ ജലപീരങ്കി പ്രയോഗിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 01:30 AM | 1 min read

തൃശൂർ: ജന്തർമന്തറിൽ മാധ്യമപ്രവർത്തകർക്ക്‌ നേരെ നടന്ന പൊലീസ്‌ വേട്ടയിൽ പ്രതിഷേധിച്ച്‌ പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നടത്തിയ തൃശൂർ എ ജീസ്‌ ഓഫീസ്‌ മാർച്ചിനുനേരെ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. നാല്‌ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.


പകൽ 11ഓടെ തൃശൂർ പ്രസ്‌ക്ലബ്ബിന്‌ മുന്നിൽ നിന്ന്‌ പ്രകടനം ആരംഭിച്ചു. എജീസ്‌ ഓഫീസിന്‌ മുന്നിൽ പൊലീസ്‌ ബാരിക്കേഡ്‌ ഉയർത്തി തടഞ്ഞു. ബാരിക്കേഡുകൾ മാധ്യമ പ്രവർത്തകർ മറിച്ചിട്ടു. പൊലീസ്‌ ജലപീരങ്കി പ്ര യോഗിച്ചതിനെത്തുടർന്ന്‌ മാധ്യമ പ്രവർത്തകർ റോഡ്‌ ഉപരോധിച്ചു. സമരം എഐസിസി സെക്രട്ടറി ടി എൻ പ്രതാപൻ‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എം ബി ബാബു അധ്യക്ഷനായി.


സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌, എ ഐടിയുസി ജില്ലാ പ്രസിഡന്റ്‌ വി എസ്‌ പ്രിൻസ്‌, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറി അസീസ് താണിപ്പാടം, പത്ര പ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത്‌ ബാലൻ,‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ എൻ സനിൽ, ജിനേഷ്‌ പൂനത്ത്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home