ad
Deshabhimani

റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് അതിക്രമം: ശക്തമായ പ്രതിഷേധവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ

REPOTER.jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 06:35 PM | 1 min read

ന്യൂഡൽഹി: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ. പൊലീസിന്‍റെ ഈ നടപടി, ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനുള്ള നീക്കവുമാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതിനെതിരെയും പ്രതിഷേധമറിയിച്ചു. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള ഇത്തരം നടപടികൾ പൊലീസ് അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.


ഇന്ന് രാവിലെ 6 മണിയോടെയാണ് പൊലീസ് സംഘം റിപ്പോർട്ടർ ചാനലിലേയ്ക്ക് പരിശോധന നടത്താൻ എത്തിയത്. ന്യൂസ് ഡസ്കിലേയ്ക്ക് ഇടിച്ചുകയറിയ പൊലീസ് മാധ്യമപ്രവർത്തകരെ ഇറക്കി വിടുകയും 70ഓളം ഫോണുകൾ പിടിച്ചുവെയ്ക്കുകയും ചെയ്തിരുന്നു. വാർത്തകൾ കൈമാറുന്ന ഇൻപുട്ട് ഫോൺ ഉൾപ്പടെ പൊലീസ് പിടിച്ചെടുത്തതിനാൽ വാർത്താ സംപ്രേക്ഷണവും തടസപ്പെട്ടിരുന്നു. ആറു മണിക്ക് ആദ്യ ബുള്ളറ്റിൻ കയറുന്നതിനായി ലൈവിൽ വരുന്ന മാധ്യമപ്രവർത്തകനുമായി ബന്ധപ്പെടുന്നതിനിടെ പൊലീസ് എത്തി ഫോൺ പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.


ആരെയാണ് വിളിക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഡസ്കിലെ പൊലീസ് അതിക്രമമെന്നും ജീവനക്കാർ പറഞ്ഞു. എന്താണ് കേസ് എന്ന ചോദ്യത്തിന് മറുപടി നൽകാതെയായിരുന്നു പൊലീസിന്റെ ​ഗുണ്ടായിസമെന്നും മാധ്യമപ്രവർത്തകർ കൂട്ടിച്ചേർത്തു. ഇൻപുട്ട് ഫോണിലേയ്ക്കാണ് ചാനലിലേയ്ക്ക് വേണ്ട എല്ലാ വാർത്തകളും എത്തുന്നത്. ലൈവ് വാർത്തകൾ വരുന്ന ഇൻപുട്ട് ഫോൺ പിടിച്ചെടുത്തതിലൂടെ ചാനലിന്റെ സംപ്രേക്ഷണം പൂർണമായും തടസപ്പെടുത്തുകയാണ് ചെയ്തതെന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാർ പറഞ്ഞു.


ഇൻപുട്ട് ഫോൺ കൂടാതെ ഡസ്കിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകരുടെ ഔദ്യോ​ഗിക ഫോണുകളും സ്വകാര്യ ഫോണുകളും പൊലീസ് പിടിച്ചെടുത്തതായും ജീവനക്കാർ പറഞ്ഞു. കേസുമായി ഒരു ബന്ധവുമില്ലാത്ത മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചുവാങ്ങിയത് എന്തിനാണെന്നും മാധ്യമപ്രവർത്തകർ ചോദിക്കുന്നു. ഡസ്കിൽ കയറി പൊലീസ് ഫോൺ പിടിച്ചുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ ചാനൽ പുറത്തുവിട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home