ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി റോഡിലേക്ക് തെറിച്ചുവീണു

ചാവക്കാട്: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചുവീണു. തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഫാത്തിമ(21)യാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ വാതിൽ തുറന്നുകിടന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് സംഭവം. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർഥിനിയാണ് ഫാത്തിമ. ചാവക്കാട് നിന്ന് ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്ന പാലയൂർ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം. ബസ് തെക്കേ ബൈപ്പാസിലേക്ക് അതിവേഗം തിരിയുന്നതിനിടെ ബസിൽ നിന്നും ഫാത്തിമ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഫാത്തിമ മൂന്ന് മാസം ഗർഭിണിയാണ്.









0 comments