ad
Deshabhimani

'പ്രീപ്രൈമറി ഓണറേറിയം വെട്ടിക്കുറച്ചെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം'; മന്ത്രി വി ശിവന്‍കുട്ടി

v sivankutty

വി ശിവന്‍കുട്ടി വാ‍ത്താസമ്മേളനത്തിനിടെ

വെബ് ഡെസ്ക്

Published on Mar 02, 2026, 12:06 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള പ്രീപ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം വെട്ടിക്കുറച്ചെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രസ്തുത ജീവനക്കാര്‍ക്ക് 2025 നവംബര്‍ മുതല്‍ 1000 രൂപ ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നുവെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


'സംസ്ഥാനത്ത് അംഗീകാരമുള്ള സര്‍ക്കാര്‍ പ്രീപ്രൈമറികളില്‍ ഓണറേറിയം കൈപ്പറ്റുന്ന 2,835 അധ്യാപകരും 1,945 ആയമാരുമാണ് നിലവില്‍ സേവനം ചെയ്യുന്നത്. പ്രസ്തുത ജീവനക്കാര്‍ക്ക് സേവന ദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍, അധ്യാപകര്‍ക്ക് 12,000, 12,500 എന്ന നിരക്കിലും ആയമാര്‍ക്ക് യഥാക്രമം 7,000, 7,500 എന്ന നിരക്കിലുമാണ് എല്ലാ മാസവും ഓണറേറിയം അനുവദിച്ച് വന്നിരുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രീപ്രൈമറി ജീവനക്കാര്‍ക്ക് 1000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. അതായത് ഈ സാമ്പത്തിക വര്‍ഷം രണ്ട് തവണയാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. അത് പൂര്‍ണ ആനുകൂല്യത്തോേട് കൂടി തന്നെ ലഭിക്കും', മന്ത്രി പറഞ്ഞു.


ധനവകുപ്പിന്‍റെ അനുമതിയോട് കൂടി സര്‍ക്കാരില്‍ നിന്നും വര്‍ദ്ധിപ്പിച്ച ഓണറേറിയം ഉടന്‍ ലഭിക്കും. തുക ലഭിക്കുന്ന മുറയ്ക്ക് ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ കുറവ് ചെയ്ത ജീവനക്കാര്‍ക്ക് നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home