ad
Deshabhimani

print edition 3 മാസത്തെ പെൻഷൻ കുടിശ്ശിക; പ്രവാസി 
പെൻഷൻകാർക്ക്‌ പട്ടിണിയോണം

pravasi penssion

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 21, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം പ്രവാസി പെൻഷൻകാർക്ക്‌ ഇത്തവണ പട്ടിണിയോണം. മൂന്നുമാസത്തെ പെൻഷനാണ്‌ യുഡിഎഫ്‌ സർക്കാർ കുടിശികയാക്കിയത്‌. ഇതുപോലൊരു അനുഭവം പ്രവാസി പെൻഷൻകാർക്ക്‌ മുന്പുണ്ടായിയിട്ടില്ല. എൽഡിഎഫ്‌ സർക്കാർ ഭരിച്ച കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരു മാസം പോലും പെൻഷൻ മുടങ്ങിയിട്ടില്ല.


അംശദായം അടച്ച്‌ ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക്‌ മാസം 3000 രൂപ മുതൽ 7000 രൂപവരെയാണ്‌ പെൻഷൻ. ഒരു മാസം പെൻഷൻ നൽകുന്നതിന്‌ 35 കോടിയോളം വേണം. അധികമായി വേണ്ടിവരുന്ന തുക ക്ഷേമനിധി ബോർഡിന്‌ സർക്കാർ അനുവദിക്കുകയാണ്‌ പതിവ്‌.


യുഡിഎഫ്‌ സർക്കാരിന്റെ ആദ്യബജറ്റിൽ പ്രവാസി ക്ഷേമബോർഡിനെ പൂർണമായും അവഗണിക്കുകയായിരുന്നു. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളും അവതാളത്തിലായതോടെ പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികളും പ്രതിസന്ധിയിലാണ്‌.


പെൻഷൻ മുടങ്ങിയതോടെ കേരള പ്രവാസി സംഘം പ്രതിഷേധിച്ചെങ്കിലും സർക്കാർ കണ്ണുതുറന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home