ad
Deshabhimani

വൈദ്യുതി മുടങ്ങി; പാടത്ത് ചത്ത് പൊങ്ങിയത് 4 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങൾ; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

Shrimp kseb.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 03:31 PM | 1 min read

കൊടുങ്ങല്ലൂർ: വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങിയതോടെ പാടത്ത് ചത്ത് പൊങ്ങിയത് നാല് ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങൾ.

കർഷകന് 30 ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. കൊടുങ്ങല്ലൂർ നാരായണമംഗലം വലിയ പറമ്പിൽ ഹുസൈൻ്റെ ചെമ്മീൻ കൃഷിയാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് നശിച്ചത്. ഇതോടെ ഹുസൈൻ കട കെണിയിലായി.


കെഎസ്ഇബിയുടെ ചതിയാണ് ചെമ്മീൻ കൃഷി നശിക്കാൻ കാരണമെന്ന് ഹുസൈൻ പറഞ്ഞു. വൈദ്യുതി മുടങ്ങിയതോടെ ചെമ്മീനുകൾക്ക് ഓക്സിജൻ നൽകുന്ന എയറേറ്ററിൻ്റെ പ്രവർത്തനം നിലച്ചതാണ് കൂട്ടത്തോടെ ചത്തുപൊന്താൻ കാരണമായത്. ഞായർ രാത്രി 7.30 നാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. കെഎസ്ഇബി പുത്തൻ ചിറ ഡിവിഷനിൽ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. എയറേറ്റർ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ച ജനറേറ്ററും കത്തി പോയി. തിങ്കൾ രാവിലെയാണ് പാടത്ത് ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തുപൊങ്ങിയത് കണ്ടത്. 40 ദിവസം പ്രിയമായ ചെമ്മീൻ കുഞ്ഞുങ്ങളാണ് ചത്തത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home