അർധരാത്രിയിൽ വീട്ടിൽകയറി വയോധികയ്ക്ക് ക്രൂമർദനം; രാവിലെ ഇഴഞ്ഞിഴഞ്ഞ് പുറത്തെത്തി

ലീലയുടെ വീട് അക്രമികൾ നശിപ്പിച്ചനിലയിൽ (ഇടത്), മർദനമേറ്റ ലീല വീട് പുറത്ത് കിടക്കുന്നു (വലത്)
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ചന്തവിളയിൽ വയോധികയെ അർധരാത്രിയിൽ വീടുകയറി ആക്രമിച്ചെന്ന് പരാതി. ഇവർ താമസിക്കുന്ന വീടും കടയും ഒരുസംഘം അക്രമികൾ തകർത്തു. കുറട്ടൂർ സ്വദേശി ലീല (62)യാണ് ആക്രമിക്കപ്പെട്ടത്.
വലിയ പൈപ്പ് ഉപയോഗിച്ചാണ് തന്നെ ആക്രമിച്ചതെന്ന് ലീല മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വ രാത്രിയാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ആക്രമിക്കുകയായിരുന്നു. മർദനത്തിൽ ലീലയുടെ രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
മകൻ മരിച്ചശേഷം ലീല ഒറ്റയ്ക്കാണ് വീട്ടിൽ താമസം. വീടിനോട് ചേർന്ന് ചെറിയ പച്ചക്കറി കട നടത്തിയാണ് ജീവിക്കുന്നത്. ഈ കടയും അക്രമികൾ തകർത്തു.
രാവിലെ ലീല വീട്ടിൽനിന്ന് ഇഴഞ്ഞുവന്ന് വഴിയിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് ലീലയെ ആശുപത്രിയിലെത്തിച്ചു. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം










0 comments