ad
Deshabhimani

മെസി ഹാട്രിക്കിൽ അർജന്റീന; വമ്പൻ ജയത്തോടെ വരവറിയിച്ച് ചാമ്പ്യൻമാർ

messi
വെബ് ഡെസ്ക്

Published on Jun 17, 2026, 08:31 AM | 1 min read

കൻസാസ് : ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ വമ്പൻ ജയത്തോടെ ലോകകപ്പിൽ വരവരിയിച്ച് ചാമ്പ്യൻമാരായ അർജന്റീന. ഗ്രൂപ്പ് ജെയിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയയെ എതിരില്ലാത്ത മൂന്നു ​ഗോളിനാണ് മെസിയും സംഘവും പരാജയപ്പെടുത്തിയത്. കളിയുടെ പതിനേഴാം മിനിറ്റിൽ തന്നെ കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർക്കു മുന്നിൽ മിശിഹായുടെ കാലുകളിൽ നിന്ന് മാന്ത്രിക ​ഗോൾ പിറന്നു. മധ്യനിര താരം റോഡ്രിഗോ ഡി പോൾ നൽകിയ അസിസ്റ്റിൽ നിന്ന് മെസി അടിച്ച ഷോട്ട് അൾജീരിയൻ പോസ്റ്റിലേക്ക് കുതിച്ചുകയറി. ലോകകപ്പിലെ മെസിയുടെ പതിനാലാം ​ഗോളായിരുന്നു ഇത്.


​ഗോൾ മടക്കാൻ അൾജീരിയ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസരങ്ങൾ പാഴായി. കളിതുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മെസി അൾജീരിയൻ ​ഗോൾ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കുരുക്കിൽപ്പെട്ടു. എട്ടാം മിനിറ്റിൽ അൾജീരിയൻ താരം ഫാരെസ് ചൈബി അർജന്റീനയുടെ വല കുലുക്കിയെങ്കിലും അതും ഓഫ്സൈഡ് വിധിച്ചു. പിന്നാലെ നിരന്തരം അൾജീരിയ ​ഗോളടിക്കാൻ ശ്രമിച്ചെങ്കിലും അവസരങ്ങൾ പാഴായി. രണ്ടാം പകുതിയിൽ അർജന്റീനയുടെ ​ഗോൾ ശ്രമം അൾജീരിയൻ കീപ്പർ സിദാൻ തടഞ്ഞു.


60ാം മിനിറ്റിൽ മെസി രണ്ടാമതും അൾജീരിയൻ ​ഗോൾവല കുലുക്കി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ അർജന്റീനയുടെ ആദ്യ ​ഗോൾ ശ്രമം സിദാ‍ൻ തടഞ്ഞെങ്കിലും പ്രതിരോധനിരയുടെ പിഴവ് മുതലാക്കി മെസി പന്ത് അനായാസം വലയിലെത്തിച്ചു. തുടർന്ന് അൾജീരിയ കിണഞ്ഞു പരിശ്രമിച്ചിട്ടും ആശ്വാസ​ഗോൾ പോലും നേടാനായില്ല.


76ാം മിനിറ്റിൽ അൾജീരിയയുടെ നെഞ്ചിൽ അവസാന ആണിയുമടിച്ച് മെസിയുടെ മൂന്നാം ​ഗോൾ പിറന്നു. ശേഷിക്കുന്ന സമയവും ​ഒരു ​ഗോളെങ്കിലും മടക്കാൻ അൾജീരിയ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home