ad
Deshabhimani

പൊന്മുടിയിൽ കോടമഞ്ഞ്‌ കാണാൻ വൻ തിരക്ക്

PONMUDI
വെബ് ഡെസ്ക്

Published on Jun 30, 2025, 06:42 PM | 1 min read

വിതുര: പൊന്മുടിയിൽ കോടമഞ്ഞിറങ്ങി, കാണാൻ തിരക്കേറി. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ദിവസങ്ങളായി മനോഹരമായ കാഴ്ചകളാണ് വിനോദസഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.


ശനി, ഞായർ ദിവസങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണം രണ്ടായിരത്തിലേറെയായി. തിരക്ക് വർധിച്ചതോടെ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും നിറഞ്ഞു. പൊന്മുടിയെ സർക്കാർ സുന്ദരിയാക്കിയതോടെ വിനോദ സഞ്ചാരികളും സന്തോഷത്തിലാണ്.


വരും ദിവസങ്ങളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home