വിറ്റ ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചു: കട്ടപ്പന അല്‍ഫോന്‍സ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ റെയ്ഡ്

കട്ടപ്പന അല്‍ഫോന്‍സ ഗ്രൂപ്പിന്റെ ഓഫീസിൽ നടത്തിയ റെയ്ഡ്
കട്ടപ്പന: വില്‍പ്പന നടത്തിയ ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖയുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കട്ടപ്പന അല്‍ഫോന്‍സ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തി. കട്ടപ്പന വള്ളക്കടവ് കണ്ണമുണ്ടയില്‍ ജെയിംസ് മാത്യു വാങ്ങിയ ആറ് ഏക്കര്‍ ഭൂമിയാണ് അല്‍ഫോന്‍സ ഗ്രുപ്പ് ഉടമ കട്ടപ്പന പടികര ജോസഫ് വര്‍ക്കിയും കുടുംബാംഗങ്ങളുമടങ്ങുന്ന ആറംഗ സംഘം വ്യാജപ്രമാണങ്ങള്‍ തയാറാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ജെയിംസിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകന്‍ ആന്റണി തര്യന്‍, തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷ് എന്നിവരും കേസില്‍ പ്രതികളാണ്. വ്യാജരേഖകളുടെ പകര്‍പ്പിന്റെ ഒറിജിനല്‍ കണ്ടെത്തുന്നതിനാണ് വ്യാഴം രാവിലെ പൊലീസ് പരിശോധന നടത്തിയത്.
ജെയിംസ് മാത്യു വില കൊടുത്തുവാങ്ങിയ കട്ടപ്പന വള്ളക്കടവിലുള്ള ഭൂമി, തിരുവനന്തപുരം സ്വദേശിക്ക് പാട്ടത്തിനുനല്‍കിയിരുന്നതായി കാട്ടി പ്രതികള്‍ വ്യാജരേഖയുണ്ടാക്കി. ഇതിനായി 2024ലെ മുദ്രപത്രത്തില്‍ കരാര്‍ തയാറാക്കി. കഴിഞ്ഞവര്‍ഷവും ഈവര്‍ഷം രണ്ടുതവണയും പാട്ടത്തുക കൈപ്പറ്റിയതായും എഴുതിച്ചേര്‍ത്തു. തുടര്‍ന്ന് രേഖകളുടെ പകര്‍പ്പ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരാക്കി. എന്നാല്‍, പരിശോധനയില്‍ വ്യാജരേഖയാണെന്ന് തെളിയുകയായിരുന്നു.










0 comments