ad
Deshabhimani

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രതീകാത്മക എഐ ചിത്രം

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Apr 08, 2026, 11:44 AM | 1 min read

തിരുവനന്തപുരം: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തിരുവല്ലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


സംഭവത്തിൽ പൂവച്ചൽ പേഴുമൂട്, പുത്തൻപള്ളി റോഡരികത്തുവീട്ടിൽ മുഹമ്മദ് നാഥറിനെയാണ് (18) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സ്ഥിരമായി ചാറ്റ് ചെയ്തും കോളുകളിലൂടെയും പെൺകുട്ടിയുമായി ബന്ധം പുലർത്തി. ആ സൗഹൃദം മുതലെടുത്ത് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായും പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപരിചിതരുമായി ബന്ധം സ്ഥാപിക്കുമ്പോൾ കുട്ടികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കൃത്യമായ അവബോധമുണ്ടാകുന്നത് ഇത്തരം ക്രൂരകൃത്യങ്ങൾ ഒരു പരിധിവരെ തടയാൻ സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home