പോക്‌സോ: വയോധികന് 11 വർഷം കഠിന തടവും പിഴയും

പ്രതീകാത്മകചിത്രം
വെള്ളറട : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികന് 11 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. വെങ്ങാനൂർ നെല്ലിവിള വവ്വാമൂല ബഥേൽ ഹൗസിൽ ജ്‌ഞാനദാസി (70) നെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി 2 (പോക്സോ) ജഡ്ജി കെ പ്രസന്ന വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 10 മാസം അധിക തടവുണ്ട്. പ്രാർഥനയ്ക്ക് എത്തിയ 11 വയസ്സുകാരിയോട് അശ്ലീലമായി സംസാരിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു.17 രേഖകൾ ഹാജരാക്കി. വിഴിഞ്ഞം എസ്‌ഐ ആയിരുന്ന എ ഹർഷകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട സന്തോഷ് കുമാർ ഹാജരായി.









0 comments