ad
Deshabhimani

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ബിജെപി പ്രവർത്തകൻ റിമാൻഡിൽ

bjp worker rape case

യദുകൃഷ്‌ണ

വെബ് ഡെസ്ക്

Published on Jan 07, 2025, 08:10 PM | 1 min read

കുമാരനല്ലൂർ (കോട്ടയം)> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ ബിജെപിയുടെ സജീവപ്രവർത്തകനും ബാലഗോകുലം കുമാരനല്ലൂർ മേഖല കമ്മിറ്റിയംഗവുമായ യുവാവിനെ റിമാൻഡ്‌ചെയ്‌തു. പോക്‌സോ വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌. കുമാരനല്ലൂർ മങ്ങാട്ട്‌പറമ്പിൽ യദുകൃഷ്‌ണ(21)നെ ഗാന്ധിനഗർ പൊലീസ്‌ റിമാൻഡ്‌ചെയ്‌തു. കഴിഞ്ഞ ജൂലൈ 27 നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ബാലഗോകുലത്തിന്റെ പരിപാടിക്ക്‌ ശേഷം കുമാരനല്ലൂർ അമ്പലത്തിന്റെ വടക്കേനട ഭാഗത്തുനിന്ന്‌ പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി പ്രതിയുടെ വാടകവീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. പിന്നീട്‌ പെൺകുട്ടി പഠനാവശ്യത്തിനായി ബംഗളൂരുവിലേക്ക്‌ പോയി. കഴിഞ്ഞമാസം അവിടെവച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയിലെ പരിശോധനയിൽ ഗർഭിണിയാണെന്ന്‌ തെളിഞ്ഞു. തുടർന്ന്‌ അച്ഛനമ്മമാരും അധ്യാപകരുംചേർന്ന്‌ പൊലീസിൽ പരാതി നൽകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home