ad
Deshabhimani

print edition പിഎം ശ്രീ; സിപിഐ, സിപിഐ എം 
നിലപാട്‌ ഒന്ന്‌: ബിനോയ്‌ വിശ്വം

binoy viswam
വെബ് ഡെസ്ക്

Published on Jun 30, 2026, 12:19 AM | 1 min read

കൊച്ചി: പിഎം ശ്രീ വിഷയത്തിൽ സിപിഐയുടെയും സിപിഐ എമ്മിന്റെയും നിലപാട് ഒന്നാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്‌എസ്‌ അജൻഡയ്‌ക്കൊപ്പം കോൺഗ്രസും ലീഗും പോയേക്കാം.


എന്നാൽ, സിപിഐ എം, പിഎം ശ്രീയുമായി മുന്നോട്ടുപോയിട്ടില്ല. സിപിഐ അറിയാതെയാണ് സിപിഐ എം ഒപ്പിട്ടത് എന്ന യുഡിഎഫ് ന്യായീകരണം പച്ചക്കള്ളമാണെന്നും കേരളത്തിന് പിഎം ശ്രീ വഴി പണം ലഭിച്ചിട്ടില്ലെന്നും ബിനോയ്‌ വിശ്വം മാധ്യമങ്ങളോട്‌ പറഞ്ഞു.


ടെലഗ്രാം പത്രാധിപർ രാജഗോപാലിനുനേരെയുള്ള കേന്ദ്രസർക്കാർ വേട്ടയാടലിനെതിരെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിൽക്കണം. അനീതിയിൽ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്‌ സിപിഐ കത്ത് അയച്ചിട്ടുണ്ട്‌.


യുഡിഎഫ്‌ സർക്കാർ നിയമനങ്ങളിൽ സംഘപരിവാർ ബന്ധുക്കളെ തിരുകിക്കയറ്റുകയാണ്‌. മിഷൻ സമുദ്രയുടെ പേരിൽ സർക്കാർ തീരമേഖലയെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home