പുനെയിൽ നിന്ന് പിടികൂടിയ പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു; കടന്നുകളഞ്ഞത് കേരളത്തിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ

സഞ്ജയ് രാജ് മൽഹോത്ര
കണ്ണൂർ: മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി കേരളത്തിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മൽഹോത്ര (48) ആണ് കണ്ണൂർ ടൗൺ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ രത്നഗിരിയിൽ എത്തിയപ്പോൾ ആണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂരിലെ ലോഡ്ജിൽ വെച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ശേഷം ഇയാൾ ഒളിവിൽ പോയി.
തുടർന്ന് പ്രതി പൂനെയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് മഹാരാഷ്ട്രയിൽ എത്തിയത്. ഇവിടെ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. ശേഷം പുണെ– എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഇതോടെ പൊലീസുകാർ തൊട്ടടുത്ത സ്റ്റേഷനായ സാവന്ദ്‌വാടിയിലിറങ്ങി. കണ്ണൂർ ടൗൺ എസ്ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടാൻ പോയത്.










0 comments