പിഎം ശ്രീയിൽ മലക്കംമറിച്ചിൽ
print edition കേരളം മറക്കില്ല; പൊറുക്കില്ല

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ‘പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് ഗീർവാണം മുഴക്കിയവർ സംഘപരിവാർ അജൻഡയെ പുണർന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി. എട്ടുമാസംമുന്പ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ നിലപാടും ഇപ്പോൾ പറയുന്ന നുണകളും ന്യായീകരണവും സമൂഹമാധ്യമങ്ങളിൽ വെൈറലാണ്.
വി ഡി സതീശൻ
കേന്ദ്രത്തിന് സറണ്ടർചെയ്‌ത് എന്തിനാണ് ഇൗ പണം വാങ്ങുന്നത്. കേരളത്തിൽ സാന്പത്തിക പ്രതിസന്ധിയില്ല എന്നാണല്ലോ സർക്കാർ പറയുന്നത്. വിദ്യാഭ്യാസമന്ത്രിക്ക് മാത്രം എന്താണ് ഇത്ര സാന്പത്തിക പ്രതിസന്ധി? ഞങ്ങൾ ഇൗ പദ്ധതി നടപ്പാക്കില്ല.
പി കെ കുഞ്ഞാലിക്കുട്ടി
പിഎം ശ്രീ പദ്ധതിയോട് യോജിക്കാനാകില്ല. യുഡിഎഫ് അധികാരത്തിൽവന്നാൽ ഒരിക്കലും ഇത് നടപ്പാക്കില്ല. ആർഎസ്‌എസ് അജൻഡ കുട്ടികളെ പഠിപ്പിക്കുന്ന പദ്ധതിക്ക് കൂട്ടുനിൽക്കാനാകില്ല. ഫണ്ടിന്റെ കാര്യം പറയുന്നത് വിശ്വസനീയമല്ല.
കെ എം ഷാജി
നിങ്ങൾ എനിക്ക് വോട്ടുചെയ്‌ത് വിജയിപ്പിച്ചാൽ പിഎം ശ്രീ പദ്ധതി വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയും. ഗാന്ധിജിയെയും നെഹ്‌റുവിനെയും തള്ളിപ്പറയുന്ന ആ പാഠപുസ്‌തകത്തിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരുന്നതാണ് പിഎം ശ്രീ. ആർഎസ്‌എസ് പാഠപുസ്‌തകം മലയാളി പഠിക്കേണ്ട.
പി എം എ സലാം
സിപിഐ എം ഭരിക്കുന്ന കേരളത്തിൽ ഹൈന്ദവതത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുകയാണ്. വർഗീയ വിഷം പഠിപ്പിക്കുന്നതാണ് പിഎം ശ്രീ പദ്ധതി. നാളെ നമ്മുടെ കുട്ടികൾ വികലമായ ചരിത്രം പഠിക്കേണ്ടി വരും.










0 comments