ad
Deshabhimani

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്ലസ്ടു വിദ്യാർഥി പിടിയിൽ

jail new
വെബ് ഡെസ്ക്

Published on Sep 13, 2026, 10:20 PM | 1 min read

വർക്കല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്ലസ്‌ടു വിദ്യാർഥി പിടിയിൽ. കണ്വാശ്രമം സ്വദേശിയാണ് വർക്കല പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയോട് പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച പ്രതി പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർഥിനി സ്‌കൂളിൽ സ്ഥിരമായി എത്താതിരിക്കുകയും സ്വഭാവമാറ്റങ്ങൾ പ്രകടമായതോടെ നടത്തിയ കൗൺസലിങ്ങിനിടെയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.


തുടർന്ന്‌ അധ്യാപകർ വിവരം ചൈൽഡ്‌ലൈനിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ വർക്കല പൊലീസ് കേസെടുത്തത്‌. ഇക്കഴിഞ്ഞ മാർച്ച് 27ന് പ്രതിയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽപോയ പ്രതിയെ കുളത്തൂപ്പുഴയിൽനിന്നാണ്‌ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home