ad
Deshabhimani

ലാ ലിഗ: ലെവാന്റെയെ വീഴ്ത്തി ബാഴ്സലോണ

barsalona

ടീം ബാഴ്സലോണ|

വെബ് ഡെസ്ക്

Published on Sep 13, 2026, 10:13 PM | 1 min read

വലൻസിയ : ലാ ലിഗയിൽ ലെവാന്റെയെ വീഴ്ത്തി ബാഴ്സലോണ. ലെവാന്റെയെ നാലിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജപ്പെടുത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ആദ്യ നാല് ലാ ലിഗ മത്സരങ്ങളും ജയിച്ചാണ് ലെവാന്റെയെ നേരിട്ടത്. ആദ്യ നാല് മത്സരങ്ങളിൽ 17 ഗോളുകൾ നേടിയ ബാഴ്സലോണ, മൂന്ന് മത്സരങ്ങളിൽ അഞ്ച് ഗോളുകൾ വീതം നേടിയിരുന്നു. മൂന്നാം മത്സരത്തിൽ വലൻസിയയെയും 5-0ന് തോൽപ്പിച്ചിരുന്നു.


ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം തുടരുന്ന ബാഴ്സലോണ, മിഡ് വീക്കിൽ ഫെയ്നൂർഡിനെതിരെയും അഞ്ച് ഗോളുകൾ നേടിയിരുന്നു. ഈ മികച്ച ഫോമാണ് ലെവാന്റെയ്ക്കെതിരായ മത്സരത്തിലും തുടർന്നത്.


ആദ്യ നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റുമായി മധ്യനിരയിലായിരുന്നു ലെവാന്റെ. സീസണിലെ ആദ്യ മത്സരത്തിൽ എസ്പാന്യോളിനോട് തോറ്റതിന് ശേഷം ഒരു ജയവും രണ്ട് സമനിലയും നേടി മൂന്ന് മത്സരങ്ങളുടെ തോൽവിയറിയാത്ത കുതിപ്പുമായാണ് ലെവാന്റെ ബാഴ്സലോണയെ നേരിട്ടത്. എന്നാൽ സ്വന്തം തട്ടകത്തിൽ ബാഴ്സലോണയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home