പിങ്ക് ബസ് സർവീസ് ഉദ്ഘാടന ദിവസം തന്നെ മുടക്കി ഐഎൻടിയുസി നേതാക്കൾ

തിരുവനന്തരപുരം: സ്ത്രീകൾക്കായുള്ള രാത്രികാല പിങ്ക് ബസ് സർവീസ് ഉദ്ഘാടന ദിവസം തന്നെ മുടക്കി ഐഎൻടിയുസി നേതാക്കൾ. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച രാത്രി 9.10 ന് തിരുവനന്തപുരത്ത് നിന്ന് ടെക്നോപോർക്കിലേക്ക് പോകേണ്ട ബസ്സ് സർവീസാണ് മുടങ്ങിയത്. ഈ ബസിലെ കണ്ടക്ടർ ഐഎൻടിയുസി യൂണിയനിലെ സംസ്ഥാന ട്രഷററും ഡ്രൈവർ സെൻട്രൽ യൂണിറ്റിലെ യൂണിറ്റ് പ്രസിഡന്റുമാണ്.
ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറുടെ നിർദേശമുണ്ടായിട്ടും ഇവർ ട്രിപ്പ് മുടക്കുകയായിരുന്നു. വൈകിട്ട് 4.30 ന് തുടങ്ങി രാത്രി 10.45 ന് സർവീസ് അവസാനിക്കുന്ന ആറ് ട്രിപ്പുകളാണ് ഇവരുടെ ഷെഡ്യൂളിൽ ഉണ്ടായിരുന്നത്. എന്നാൽ രാത്രി 9 മണിയോടെ ഇവർ സ്വയം ട്രിപ്പ് അവസാനിപ്പിക്കുകയായിരുന്നു. ഗുരുതരമായ വീഴ്ച വരുത്തിയിട്ടും കെഎസ്ആർടിസി ഇരുവർക്കും എതിരെ നടപടി എടുത്തിട്ടില്ല.










0 comments